
രവനീത് സിങ് റിക്കി
ഇന്ത്യ ആദ്യമായി കിരീടം ചൂടിയ 2000 ലോകകപ്പിൽ യുവരാജിനും കൈഫിനുമൊപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൊരു താരമുണ്ടായിരുന്നു. രവനീത് സിങ് റിക്കി. 42.50 ശരാശരിയോടെ 340 റൺസാണ് ആ ടൂർണമെൻറിൽ റിക്കി അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കൻ നായകനായിരുന്ന ഗ്രേയം സ്മിത്തിന് (348) പിന്നിൽ റൺവേട്ടയിൽ രണ്ടാമൻ. എന്നാൽ, പിന്നീട് ആഭ്യന്തര ക്രിക്കറ്റിൽ പോലും തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പഞ്ചാബിനായി പരമാവധി ശ്രമിച്ചുനോക്കിയെങ്കിലും മനംമടുത്ത് 2008ൽ കളി അവസാനിപ്പിച്ചു. ഇപ്പോൾ എയർ ഇന്ത്യയിൽ കമേഴ്സ്യൽ ഒാഫിസറാണ്. ഒപ്പം ഒരു ക്രിക്കറ്റ് അക്കാദമിയും നടത്തുന്നു.

ശലഭ് ശ്രീവാസ്തവ
2000 ലോകകപ്പിൽ ഇന്ത്യയുടെ ബൗളിങ് കരുത്തായിരുന്നു ശലഭ് ശ്രീവാസ്തവ എന്ന ഇടൈങ്കയൻ മീഡിയം പേസർ. ടൂർണമെൻറിലെ വിക്കറ്റ് വേട്ടയിൽ മൂന്നാമൻ. ഫൈനലിൽ ശ്രീലങ്കയെ 178 റൺസിന് പുറത്താക്കിയതിൽ നിർണായക പങ്ക് വഹിച്ചത് ശ്രീവാസ്തവയുടെ മൂന്ന് വിക്കറ്റ് പ്രകടനമായിരുന്നു. െഎ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിെൻറ ജഴ്സിയിൽ എത്തിയെങ്കിലും കോഴ ആരോപണത്തെ തുടർന്ന് സസ്പെൻഷനിലാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ദേശീയ ടീമിലേക്കുള്ള വാതിൽ അടഞ്ഞുതന്നെ കിടന്നു. സസ്പെൻഷൻ നിലനിൽക്കുന്നതിനാൽ ഇൗ 36കാരെൻറ ക്രിക്കറ്റ് ജീവിതം ഏറക്കുറെ അവസാനിച്ചുകഴിഞ്ഞു.

അജിതേഷ് അർഗൽ
2008ൽ വിരാട് കോഹ്ലിയുടെ സംഘം േലാകകിരീടം നേടുേമ്പാൾ താരമായി വാഴ്ത്തപ്പെട്ടയാളാണ് അജിതേഷ് അർഗൽ. ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലിൽ ഇന്ത്യ 159 റൺസിന് പുറത്തായിട്ടും മീഡിയം പേസറായ അർഗലിെൻറ നേതൃത്വത്തിലുള്ള ബൗളർമാരാണ് ഇന്ത്യയെ കപ്പടിപ്പിച്ചത്. ഫൈനലിൽ അഞ്ച് ഒാവർ പന്തെറിഞ്ഞ അർഗൽ ഏഴ് റൺസ് മാത്രം വഴങ്ങി രണ്ട് മുൻനിര വിക്കറ്റുകൾ വീഴ്ത്തി മാൻ ഒാഫ് ദ മാച്ച് സ്വന്തമാക്കി. െഎ.പി.എല്ലിൽ പഞ്ചാബ് ടീമിലെത്തിയെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ പോലും കാര്യമായ അവസരം ലഭിച്ചിട്ടില്ല. 2015ന് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പോലും കളിച്ചിട്ടില്ല.

സ്മിത് പേട്ടൽ
ഉന്മുക്ത് ചന്ദിെൻറ നായകത്വത്തിൽ ഇന്ത്യ കപ്പടിച്ച 2012 ലോകകപ്പ് ഫൈനലിൽ മാൻ ഒാഫ് ദ മാച്ച് ആയിരുന്നു സ്മിത് പേട്ടൽ. ടൂർണമെൻറിലെ ഇന്ത്യൻ താരങ്ങളുടെ റൺവേട്ടയിൽ ഉന്മുക്ത് ചന്ദിന് പിറകിൽ രണ്ടാമനായിരുന്നു ഇൗ 24കാരൻ. ഫൈനലിൽ 97ന് നാല് എന്ന നിലയിൽ തകർന്ന ഇന്ത്യ ചന്ദിെൻറയും (111) പേട്ടലിെൻറയും (62) അപരാജിത കൂട്ടുകെട്ടിലാണ് കിരീടം നേടിയത്. വിക്കറ്റ് കീപ്പറായ സ്മിത് പേട്ടൽ ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്തിനുവേണ്ടി ഇറങ്ങിയെങ്കിലും തിളങ്ങാൻ കഴിഞ്ഞില്ല. െഎ.പി.എൽ താരലേലത്തിലും ആരും വിളിച്ചില്ല. ഇടക്ക് ഇന്ത്യയുെട അണ്ടർ-23 ടീമിലെത്തിയത് മാത്രമാണ് മെച്ചം. ഗുജറാത്തിനും വേണ്ടാതായതോടെ രഞ്ജി ട്രോഫിയിലെ ദുർബലരായ ത്രിപുരക്കൊപ്പമായിരുന്നു കഴിഞ്ഞ സീസൺ.