Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ണ്ട​ർ 19...

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റ്​: ആ​സ്​​ട്രേ​ലി​യ സെ​മി​യി​ൽ

text_fields
bookmark_border
australia-cricket
cancel

വെ​ലി​ങ്​​ട​ൺ (ന്യൂ​സി​ല​ൻ​ഡ്): ക്വീ​ൻ​സ്​​ടൗ​ൺ മൈ​താ​ന​ത്ത്​​ നാ​ട​കീ​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ആ​സ്ട്രേ​ലി​യ​യു​ടെ വി​ജ​യ​ഭേ​രി. ലോ​യി​ദ്​ പോ​പി​​െൻറ സ്​​പി​ൻ ബൗ​ളി​ങ്ങി​നു മു​ന്നി​ൽ ഇം​ഗ്ലീ​ഷ്​ നി​ര ക​റ​ങ്ങി​വീ​ണ​പ്പോ​ൾ അ​ണ്ട​ർ 19 ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റ്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഒാ​സീ​സി​ന്​ ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യം. 35 റ​ൺ​സ്​ മാ​ത്രം വി​ട്ടു​കൊ​ടു​ത്ത്​ എ​ട്ടു വി​ക്ക​റ്റ്​​ വീ​ഴ്​​ത്തി​യ പോ​പി​െൻറ മാ​ന്ത്രി​ക​ത​യി​ൽ ഇം​ഗ്ല​ണ്ടി​നെ 31 റ​ൺ​സി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ആ​സ്​​ട്രേ​ലി​യ സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്​. ഒാ​സീ​സി​​െൻറ 127 റ​ൺ​സ്​ പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട്​ 96 റ​ൺ​സി​ന്​ പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

ടോ​സ്​ നേ​ടി ബാ​റ്റി​ങ്​ തി​ര​ഞ്ഞെ​ടു​ത്ത ഒാ​സീ​സി​നെ ഇം​ഗ്ലീ​ഷ്​ ബൗ​ള​ർ​മാ​ർ തു​ട​ക്കം മു​ത​ലേ ഒ​തു​ക്കി. ക്യാ​പ്​​റ്റ​ൻ ജാ​സ​ൺ സാ​ൻ​ഗാ​യു​ടെ (58) അ​ർ​ധ​സെ​ഞ്ച്വ​റി മാ​റ്റി​നി​ർ​ത്തി​യാ​ൽ ഒാ​സീ​സ്​ നി​ര​യി​ൽ എ​ല്ലാ​വ​രും പ​രാ​ജി​ത​രാ​യ​പ്പോ​ൾ ഇം​ഗ്ല​ണ്ട്​ സ​ന്തോ​ഷി​ച്ചു. ക്യാ​പ്​​റ്റ​നു പു​റ​മെ മാ​ക്​​സ്​ ബ്രി​യാ​ണ്ട്​ (16), ന​ഥാ​ൻ മെ​ക്​​സ്വീ​നി (10), സ​ക്​ ഇ​വാ​ൻ​സ്​ (12) എ​ന്നി​വ​ർ മാ​ത്ര​മാ​യി​രു​ന്നു ര​ണ്ട​ക്കം ക​ണ്ട​ത്.

ഒാ​സീ​സ്​ 127ന്​ ​പു​റ​ത്താ​യി. എ​ന്നാ​ൽ, ചെ​റി​യ വി​ജ​യ​ല​ക്ഷ്യം എ​ളു​പ്പം മ​റി​ക​ട​ക്കാ​മെ​ന്ന്​ ക​ണ​ക്കു​കൂ​ട്ടി​യ ഇം​ഗ്ലീ​ഷു​കാ​ർ​ക്ക്​ ലോ​യി​ദ്​ പോ​പെ​യു​ടെ മാ​ന്ത്രി​ക സ്​​പി​ൻ ബൗ​ളി​ങ്ങി​നു മു​ന്നി​ൽ പി​ഴ​ച്ചു. ക​റ​ങ്ങി​ത്തി​രി​ഞ്ഞ പ​ന്തി​നു മു​ന്നി​ൽ പി​ടി​ച്ചു​നി​ന്ന​ത്​​ ഒാ​പ​ണ​ർ ടോം ​ബാ​ൻ​റ​ൺ (58) മാ​ത്ര​മാ​യി​രു​ന്നു. ബാ​ൻ​റ​ണും പു​റ​ത്താ​കാ​തെ നി​ന്ന വി​ക്ക​റ്റ്​ കീ​പ്പ​ർ ജാ​ക്ക്​ ഡേ​വി​സും (11) ഒ​ഴി​കെ ഇം​ഗ്ലീ​ഷ്​ നി​ര​യി​ൽ ഒ​രാ​ളും ര​ണ്ട​ക്കം ക​ണ്ടി​ല്ല. 

Show Full Article
TAGS:u 19 world cup australia semi final sports news Cricket malayalam news 
News Summary - U19 World cup: Australia into semi-Sports news
Next Story