Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅണ്ടർ 19 ഏകദിനം: ...

അണ്ടർ 19 ഏകദിനം: ഇന്ത്യ എ,ബി ടീമുകൾക്ക് ജയം

text_fields
bookmark_border
u19-team-23
cancel

തി​രു​വ​ന​ന്ത​പു​രം: അ​ണ്ട​ർ 19 ച​തു​ർ​ടീം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ എ, ​ബി ടീ​മു​ക​ൾ​ക്ക് വ​മ്പ​ൻ ജ​യ ം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 157 റ​ൺ​സി​ന് ഇ​ന്ത്യ എ ​ത​ക​ർ​ത്ത​പ്പോ​ൾ തു​മ്പ സ​െൻറ് സേ​വി​യേ​ഴ്സ് കോ​ള​ജ് ക്രി​ ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്​​താ​നെ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ ബി ​ടീം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച സ്പോ​ർ​ട്സ് ഹ​ബ്ബി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ എ ​ടീം ക്യാ​പ്റ്റ​ൻ നേ​ഹാ​ൽ വാ​ന്ദ്ര ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

നി​ശ്ചി​ത 50 ഓ​വ​റി​ൽ 10 വി​ക്ക​റ്റി​ന് ഇ​ന്ത്യ 251 റ​ൺ​സെ​ടു​ത്തു. ഖ​മ്രാ​ൻ ഇ​ഖ്ബാ​ൽ (60), ഷ​ഹ​വ​ത്ത് റാ​വ​ത്ത് (64) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ച്വ​റി​ക​ളാ​ണ് ഇ​ന്ത്യ​ൻ സ്കോ​ർ 200 ക​ട​ത്തി​യ​ത്. എ​ന്നാ​ൽ, മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 35.4 ഓ​വ​റി​ൽ 94 റ​ൺ​സി​നി​ട​യി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. പ്രോ​ട്ടി​യാ​സ് നി​ര​യി​ൽ ര​ണ്ടു​പേ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ക്കാ​നാ​യ​ത്. ഹ​ർ​ഷ് ദു​ബെ, ബി​ഷ്നോ​യി എ​ന്നി​വ​ർ​ക്ക് ഇ​ന്ത്യ എ​ക്കാ​യി മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി. ഖ​മ്രാ​ൻ ഇ​ഖ്ബാ​ലാ​ണ് ക​ളി​യി​ലെ താ​രം.

അ​ഫ്ഗാ​നി​സ്​​താ​നെ 47.3 ഓ​വ​റി​ൽ 106 റ​ൺ​സി​ന് എ​റി​ഞ്ഞൊ​തു​ക്കി​യ ഇ​ന്ത്യ ബി ​ടീം മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു. ക്യാ​പ്റ്റ​ൻ രാ​ഹു​ൽ ച​ന്ദ്രോ​ൾ പു​റ​ത്താ​കാ​തെ നേ​ടി​യ അ​ർ​ധ​സെ​ഞ്ച്വ​റി​യാ​യി​രു​ന്നു (56) ചേ​സി​ങ്ങി​ൽ ഇ​ന്ത്യ​ൻ ക​രു​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india Amalayalam newssports newsCricket NewsU19 teamIndia B
News Summary - U19 Team india victory-Sports news
Next Story