ധാക്ക: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ഇന്ത്യ-ശ്രീലങ്ക ഫൈനൽ. രണ്ടാം സെമിയിൽ അഫ്ഗാനിസ്താനെ 31 റൺസിന് തോൽപിച്ചാണ് ലങ്ക കലാശപ്പോരിന് അർഹത നേടിയത്. ഇന്ത്യ ആദ്യ സെമിയിൽ ബംഗ്ലാദേശിനെ തോൽപിച്ച് ഫൈനലുറപ്പിച്ചിരുന്നു. ഞായറാഴ്ചയാണ് ഫൈനൽ. ആദ്യം ബാറ്റുചെയ്ത ലങ്ക 50 ഒാവറിൽ ഏഴു വിക്കറ്റിന് 209 റൺസെടുത്തപ്പോൾ അഫ്ഗാൻ 48.3 ഒാവറിൽ 178ന് ഒാൾഒൗട്ടായി.