കൊൽക്കത്ത: മൊബൈലാണ് എവിടെയും വില്ലൻ. ലോകകപ്പ് തിരക്കിലേക്ക് ടീമുകളെത്തിയപ്പോഴും വ്യത്യസ്തമല്ല. കർക്കശക്കാരായ പരിശീലകർക്കും തലവേദന കളിക്കാരുടെ മൊബൈൽ ഫോണിലെ കളിതന്നെ. അണ്ടർ 17 ലോകകപ്പിന് ടീമുകളെത്തിയപ്പോൾ കളിക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയാണ് പരിശീലകർ പ്രശ്നത്തിന് പരിഹാരം കാണുന്നത്.
ഇന്ത്യയിലെത്തിയ ഉടൻ വാർത്തകളിൽ നിറഞ്ഞ ചിലി കോച്ച് ഹെർനൻ കപുതോ കളിക്കാർക്ക് ദിവസം രണ്ടു മണിക്കൂർ സ്മാർട് ഫോൺ ഉപയോഗിക്കാൻ അനുമതി നൽകി. വാട്സ്ആപ്പും ട്വിറ്ററും ഫേസ്ബുക്കുമായി കളിക്കാർ സമയംകൊല്ലുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കോച്ചിെൻറ വാക്കുകൾ. ടീം ഇന്ത്യയിലെത്തിയ ഉടൻ ഹഠയോഗ പരിശീലിച്ചും ഷാറൂഖ് ഖാെൻറ ബോളിവുഡ് ചിത്രം ചക് ദേ ഇന്ത്യ കണ്ടും ചിലി നേരത്തേതന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു.