Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബെൻ സ്റ്റോക്സിനെ ഇംഗ്ലണ്ട് തിരിച്ചുവിളിച്ചു; പുണെക്ക് തിരിച്ചടി
text_fieldsbookmark_border
മുംബൈ: നിർണായക പ്ലേഒാഫ് മത്സരത്തിനിറങ്ങാനിരിക്കെ കോടിവിലയുള്ള ഒാൾറൗണ്ടർ ബെൻ സ്റ്റോക്സിനെ ഇംഗ്ലണ്ട് തിരിച്ചുവിളിച്ചത് പുണെ സൂപ്പർ ജയൻറ്സിന് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കും ചാമ്പ്യൻസ് ട്രോഫിക്കുമുള്ള 15 അംഗ സംഘത്തിൽ ഇടംനേടിയ സ്റ്റോക്സിനോട് ഉടൻ ടീമിനൊപ്പം ചേരാൻ ആവശ്യപ്പെട്ടതോടെയാണ് 14.5 കോടി മുടക്കിയ താരത്തെ നിർണായക കളിയിൽ നഷ്ടമാകുന്നത്. മേയ് 24ന് ആരംഭിക്കുന്ന പരമ്പരക്കു മുമ്പായി ഇംഗ്ലണ്ട് ടീമിനൊപ്പം ചേരാനാണ് സ്റ്റോക്സിന് ലഭിച്ച നിർദേശം. മുംബൈ ഇന്ത്യൻസ് താരം ജോസ് ബട്ലറെയും തിരിച്ചുവിളിച്ചു. എന്നാൽ, അവസാന മൂന്നു മത്സരങ്ങളിലും ടീമിന് പുറത്തായിരുന്ന ബട്ലറുടെ അസാന്നിധ്യം മുംബൈക്ക് ക്ഷീണമാവില്ല. അതേസമയം, പ്ലേഒാഫ് മത്സരം നഷ്ടപ്പെടുത്തി താരത്തെ തിരക്കിട്ട് വിളിച്ചതിനെ കെവിൻ പീറ്റേഴ്സൻ വിമർശിച്ചു. െഎ.പി.എൽ ഫൈനൽ കളിക്കാനുള്ള അവസരം നഷ്ടമാക്കി, സ്പെയിനിൽ ബീർകുടിച്ച് രസിക്കാൻ വിളിപ്പിച്ചത് കഷ്ടമായിപ്പോയെന്നായിരുന്നു പീറ്റേഴ്സെൻറ ട്വീറ്റ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
