ചെന്നൈ: ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദിനെതിരെ രൂക്ഷവിമര്‍ശനാണ് സമൂഹമാധ്യമങ്ങളില്‍ ധോണി ആരാധകര്‍ അഴിച്ചുവിടുന്നത്. പ്രസാദിന്റെ കരിയര്‍ റെക്കോര്‍ഡും മറ്റും നിരത്തിയാണ് വിമര്‍ശം. വിചാരിച്ച പോലുള്ള പ്രകടനം നടത്തിയില്ലെങ്കിൽ മറ്റ് മാര്‍ഗങ്ങള്‍ ആലോചിക്കുമെന്ന പ്രസാദിന്റെ പ്രസ്താവനക്കെതിരെയാണ് മഹി ഫാൻസ് രംഗത്തിറങ്ങിയത്.
ഐ.സി.സിയുടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് കപ്പ് നേടിക്കൊടുത്ത ധോണിയെ കളിക്കാനാവുന്ന കാലത്തോളം അനുവദിക്കണമെന്നും സമ്മര്‍ദ്ദം ചെലുത്തി ധോണിയെ വിരമിപ്പിക്കാനുള്ള ശ്രമം ഒഴിവാക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടു. ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പോലും പ്രവേശിക്കാനുള്ള യോഗ്യത പ്രസാദിനില്ലെന്നാണ് മറ്റൊരു വിമര്‍ശം.
ശ്രീലങ്കക്കെതിരായ ഏകദിനടി20 പരമ്പരക്കുള്ള ടീം പ്രഖ്യാപനത്തിന് പിന്നാലെയാണ് ധോണിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസാദിന്റെ മറുപടി. ഫോമില്ലാത്തിന്റെ പേരില്‍ യുവരാജ് സിങ്ങിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.