Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൂന്നാം അങ്കത്തിൽ...

മൂന്നാം അങ്കത്തിൽ ഇന്ത്യൻ ജയം

text_fields
bookmark_border
cricket-india
cancel
camera_alt??? ????????? ????? ??????? ???????????? ???????

സിഡ്​നി: ഇക്കുറി മഴ കളിച്ചില്ല. ഇന്ത്യ തന്നെ കളിച്ചു. ഒടുവിൽ മൂന്നാം ട്വൻറി20 മത്സരത്തിൽ ജയം ഇന്ത്യ പിടിച്ചു വാങ്ങി. ആസ്​ട്രേലിയ ഉയർത്തിയ 165 റൺസി​​​​​​െൻറ ലക്ഷ്യം നാല്​ വിക്കറ്റ്​ നഷ്​ടത്തിൽ ഇന്ത്യ അവസാന ഒാവറിൽ എത്തിപ്പിടിച്ചു. ഇതോടെ ട്വൻറി 20 പരമ്പര സമനിലയിലായി. അവസാന രണ്ട്​ പന്തു കൾ ബാക്കി നിൽക്കെ വിരാട്​ കോഹ്​ലിയുടെ തകർപ്പൻ ഷോട്ടിലാണ്​ ഇന്ത്യ വിജയം കൈപ്പിടിയിലാക്കിയത്​. ആദ്യ മത്സരം മഴ നിയമത്തി​​​​​​െൻറ ആനുകൂല്യത്തിൽ ആസ്ത്രേ​ലിയ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിലെ ഇന്ത്യൻ ജയം മഴയിൽ ഒലിച്ചു പോയി.

ഇന്ത്യക്കു വേണ്ടി ശിഖർ ധവാനും രോഹിത്​ ശർമയും മികച്ച തുടക്കമാണ്​ കുറിച്ചത്​. ആറാമത്തെ ഒാവറിൽ 22 പന്തിൽ 41 റൺസുമായി ധവാൻ പുറത്താവു​മ്പോൾ ഇന്ത്യ ആദ്യ വിക്കറ്റിൽ വിലപ്പട്ട 67 റൺസ്​ കുറിച്ചിരുന്നു. പരമ്പരയിൽ മിന്നുന്ന ഫോമിലുള്ള ധവാ​​െൻറ ബാറ്റിനായിരുന്നു ചൂടു കുടുതൽ. രണ്ട്​ സിക്​സറും ആറ്​ ബൗണ്ടറികളുമായാണ്​ ധവാൻ 41 റൺസ്​ കുറിച്ചത്​. രോഹിതും മോശമാക്കിയില്ല രണ്ട്​ സിക്​സറും ഒരു ബൗണ്ടറിയുമായി 16 പന്തിൽ 23 റൺസ്​ രോഹിതും നേടി ആദം സംപയുടെ പന്തിൽ കുറ്റി തെറിച്ച്​ പുറത്തായി.

മൂന്നാമനായി ക്രീസിൽ എത്തിയ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി ആദ്യ കളിയിലെ പാളിച്ച മനസ്സിലാക്കി സൂക്ഷ്​മതയോടെയാണ്​ തുടങ്ങിയത്​. മറുവശത്ത്​ ലോകേഷ്​ രാഹുൽ പതിവുപോലെ നിലയുറപ്പിക്കാതെ പതറുകയായിരുന്നു. 20 പന്തിൽ 14 റൺസുമായി രാഹുൽ പുറത്തായ ഉടനെ അടുത്ത പന്തിൽ ആൻഡ്രു ടെയ്​യുടെ പന്തിൽ വിക്കറ്റ്​ കീപ്പർ ​അലക്​സ്​ കാരി പിടിച്ചു പുറത്തായ​േപ്പാൾ മത്സരം ഇന്ത്യ കൈവിടുകയാണെന്നു തോന്നിപ്പിച്ചു. പക്ഷേ, കോഹ്​ലിക്ക്​ കൂട്ടായി ദി​േനഷ്​ കാർത്തിക്​ വന്നതോടെ കളി മാറി.

അവസാന ഒാവറിൽ ആറ്​ പന്തിൽ അഞ്ച്​ റൺസ്​ വേണ്ടിയിരിക്കെ സ്​ലോവറുകൾ എറിഞ്ഞ്​ ആൻഡ്രു ടെയ്​ കോഹ്​ലിയെയും കാർത്തിക്കിനെയും ആശയക്കുഴപ്പത്തി​ലാക്കിയപ്പോൾ ആദ്യ കളിയിലെ ​േപാലെ അവസാന ഒാവറിൽ ഇന്ത്യ കലമുടയ്​ക്കുകയാണോ എന്ന്​ സന്ദേഹമുണർത്തിയെങ്കിലും മൂന്നാം പന്ത്​ ബൗണ്ടറിയിലേക്ക്​ തുരത്തി ആശങ്കകളെ കോഹ്​ലി അതിർത്തി കടത്തി. അടുത്ത പന്തും ബൗണ്ടറിയിലേക്ക്​ തുരത്തി കോഹ്​ലി ഇന്ത്യൻ ജയമുറപ്പിച്ചു.

നേരത്തെ നാല്​ വിക്കറ്റ്​ വീഴ്​ത്തിയ ​സ്​പിന്നർ ക്രുനാൽ പാണ്ഡ്യയുടെ മികവിൽ ഇന്ത്യ ആസ്​ട്രേലിയയെ ആറ്​ വിക്കറ്റ്​ നഷ്​ടത്തിൽ 164 റൺസിൽ പിടിച്ചു നിർത്തുകയായിരുന്നു. 36 റൺസിനാണ്​ ക്രുനാൽ നാല്​ വിക്കറ്റ്​ വീഴ്​ത്തിയത്​. ഒരു വിക്കറ്റ്​ മാത്രമേ വീഴ്​ത്തിയുള്ളുവെങ്കിലും കുൽദീപ്​ യാദവ്​ റൺസ്​ വിട്ടുകൊടുക്കാതെ മികച്ച രീതിയിൽ പന്തെറിഞ്ഞതും ഇന്ത്യക്ക്​ തുണയായി.

നാല്​ വിക്കറ്റ്​ വീഴ്​ത്തിയ ക്രുനാൽ പാണ്ഡ്യയാണ്​ മാൻ ഒാഫ്​ ദ മാച്ച്​. പരമ്പരയിലെ താരമായി ശിഖർ ധവാനെയും തെരഞ്ഞെടുത്തു.

ആസ്​ട്രേലിയയുടെയും തുടക്കം മോശമായിരുന്നില്ല. ആദ്യ വിക്കറ്റിൽ ഒാപ്പണർമാരായ ആർകി ​േഷാർട്ടും ക്യാപ്​റ്റൻ ആരോൺ ഫിഞ്ചും ചേർന്ന്​ 68 റൺസ്​ കുറിച്ചു. ഫിഞ്ചി​െന വീഴ്​ത്തി കുൽദീപ്​ യാദവാണ്​ ആദ്യ ബ്രേക്​ ത്രൂ നൽകിയത്​. 33 റൺസ്​ എടുത്ത ആർകി ​േഷാർട്ടായിരുന്നു ആസ്​ട്രേലിയയുടെ ടോപ്​ സ്​കോറർ. കഴിഞ്ഞ കളികളിൽ സിക്​സറുകൾ പറത്തി പന്ത്​ അമ്മാനമാടിയ ആസ്​ട്രേലിയൻ ബാറ്റിൽ നിന്ന്​ ഇക്കുറി ഒറ്റ സിക്​സറുകൾ പോലും പിറന്നില്ല. 28 റൺസുമായി ആരോൺ ഫിഞ്ചും 27 റൺസുമായി വിക്കറ്റ്​ കീപ്പർ ബാറ്റ്​സമാൻ അലക്​സ്​ കാരിയും 25 റൺസുമായി മാർകസ്​ സ്​റ്റോണിസും ഭേദപ്പെട്ട പ്രകടനം കാഴ്​ചവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiatwenty20malayalam newssports newsCricket Newsindia win
News Summary - twenty20 cricket india win by 6 wickets -sports news
Next Story