Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പര്‍വേസ് റസൂലും അമിത് മിശ്രയും ടീമില്‍

text_fields
bookmark_border
പര്‍വേസ് റസൂലും അമിത് മിശ്രയും ടീമില്‍
cancel

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബൗളിങ്ങിന്‍െറ കുന്തമുനകളായ സ്പിന്നര്‍മാര്‍ രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജദേജ എന്നിവര്‍ക്ക് വിശ്രമം നല്‍കി ഇംഗ്ളണ്ടിനെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പകരം അമിത് മിശ്ര, പര്‍വേസ് റസൂല്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ജനുവരി 26ന് കാണ്‍പുരിലാണ് പരമ്പരയിലെ ആദ്യ മത്സരം. മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞശേഷം ട്വന്‍റി20 ടീമിന്‍െറ നായകനായി വിരാട് കോഹ്ലി ചുമതലയേല്‍ക്കുന്ന ആദ്യ മത്സരംകൂടിയാണിത്.

കോഹ്ലിയുടെ നായകത്വത്തില്‍ 4-0ത്തിന് ടെസ്റ്റ് പരമ്പരയും 2-1ന് ഏകദിന പരമ്പരയും വിജയിച്ചശേഷം മറ്റൊരു പരമ്പര നേട്ടംകൂടി ലക്ഷ്യമിട്ടാണ് ട്വന്‍റി 20 മത്സരങ്ങള്‍ക്കിറങ്ങുന്നത്. വിക്കറ്റ് കീപ്പറുടെ റോളില്‍ മഹേന്ദ്ര സിങ് ധോണിയും ടീമിലുണ്ട്. വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്റയാണ് ബൗളിങ് നയിക്കുക. ജനുവരി 29ന് നാഗ്പുരിലും ഫെബ്രുവരി ഒന്നിന് ബംഗളൂരുവിലുമാണ് മറ്റു മത്സരങ്ങള്‍.

ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, മന്‍ദീപ് സിങ്, മഹേന്ദ്ര സിങ് ധോണി, യുവരാജ് സിങ്, സുരേഷ് റെയ്ന, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, അമിത് മിശ്ര, പര്‍വേസ് റസൂല്‍, യുസ്വേന്ദ്ര ചാഹല്‍, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്റ.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - twenty twenty
Next Story