മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ റെക്കോഡുകൾ വാരിക്കൂട്ടി ബാറ്റേന്തുന്ന മലയാളി താരം സഞ് ജു സാംസണിന് നേരെ ഇനിയും കണ്ണടക്കാൻ ഇന്ത്യൻ സെലക്ടർമാർക്കായില്ല. ബംഗ്ലാദേശിനെതിരെ രോഹിത് ശർമ നയിക്കുന്ന ഇന്ത്യയുെട ട്വൻറി20 സ്ക്വാഡിൽ സ്പെഷലിസ്റ്റ് ബാറ്റ്സ്മാെൻറയും അധിക വിക്കറ്റ് കീപ്പറുടെയും റോളിലാണ് സഞ്ജു ഇടം പിടിച്ചത്.
ജോലി ഭാരം കൂടുതലെന്ന കാരണത്താൽ വിരാട് കോഹ്ലിക്കും ഒപ്പം ഓൾറൗണ്ടർ രവീന്ദ്ര ജദേജക്കും വിശ്രമം അനുവദിച്ചു. പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലുള്ള ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയുടെ പകരക്കാരനായി മുംബൈ താരം ശിവം ദുബെയെ ടീമിലെടുത്തു. പേസ് ബൗളർ നവ്ദീപ് സെയ്നിക്ക് പകരം ശർദുൽ ഠാക്കൂർ ടീമിലിടം കണ്ടെത്തി. എം.എസ്. ധോണിയില്ലാത്ത ടീമിൽ ഋഷഭ് പന്താകും വിക്കറ്റ് കാക്കുക. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര തൂത്തുവാരിയ ടെസ്റ്റ് ടീമിനെ നിലനിർത്തി. കുൽദീപ് യാദവ് പരിക്ക് മാറിയെത്തുന്നതിനാൽ അവസാന ടെസ്റ്റിൽ അരങ്ങേറിയ ഷഹബാസ് നദീമിന് ടീമിൽ സ്ഥാനം നിലനിർത്താനായില്ല. പരമ്പരക്ക് നവംബർ മുന്നിന് തുടക്കമാകും.
ട്വൻറി20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (കീപ്പർ), വാഷിങ്ടൺ സുന്ദർ, ക്രുനാൽ പാണ്ഡ്യ, യൂസ്വേന്ദ്ര ചഹൽ, രാഹുൽ ചഹർ, ദീപക് ചഹർ, ഖലീൽ അഹമദ്, ശിവം ദുബെ, ശർദുൽ ഠാക്കൂർ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2019 11:41 AM GMT Updated On
date_range 2019-10-24T22:25:55+05:30ട്വൻറി 20: രോഹിത് നായകൻ; സഞ്ജു ടീമിൽ
text_fieldsNext Story