Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ്​മൃതി മന്ദാന...

സ്​മൃതി മന്ദാന തിളങ്ങി; ട്വൻറി20യിൽ ഇന്ത്യക്ക്​ ആശ്വാസ ജയം

text_fields
bookmark_border
സ്​മൃതി മന്ദാന തിളങ്ങി; ട്വൻറി20യിൽ ഇന്ത്യക്ക്​ ആശ്വാസ ജയം
cancel
മുംബൈ: ത്രിരാഷ്​​ട്ര ട്വൻറി20 ടൂർണമ​െൻറിൽ ഫൈനൽ കാണാതെ നേര​​േത്തതന്നെ പുറത്തായ ഇന്ത്യക്ക്​ അവസാന മത്സരത്തിൽ ആശ്വാസ ജയം. ബൗളർമാരും ബാറ്റിങ്ങിൽ സ്​മൃതി മന്ദാനയും തിളങ്ങിയ മത്സരത്തിൽ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന്​​ ഇന്ത്യ തോൽപിച്ചു​. ആദ്യ മൂന്ന്​ മത്സരങ്ങളിലും​ തോറ്റാണ്​ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായത്​. 

മത്സരത്തിൽ ആദ്യം ബാറ്റുചെയ്​ത ഇംഗ്ലണ്ടിനെ ബൗളർമാർ 18.5 ഒാവറിൽ 107 റൺസിന്​ ഒതുക്കിയിരുന്നു. മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തിയ അനുജ പാട്ടീലും രണ്ടു വിക്കറ്റ്​ വീതം വീഴ്​ത്തിയ രാധ യാദവ്​, ദീപ്​തി ശർമ, പൂനം യാദവ്​ എന്നിവരുമാണ്​ ഇംഗ്ലണ്ടിനെ തളച്ചത്​.

ഒാപണർ ഡാനിലെ വിയറ്റാണ്​ (31) ഇംഗ്ലീഷ്​ നിരയിലെ ടോപ്​സ്​കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി സ്​മൃതി മന്ദാന തിളങ്ങിയപ്പോൾ (41 പന്തിൽ 62), ചെറിയ വിജയലക്ഷ്യം 15.4 ഒാവറിൽ ഇന്ത്യ മറികടന്നു. ക്യാപ്​റ്റൻ ഹർമൻപ്രീത്​ കൗർ 20 റൺസെടുത്തു. ശനിയാഴ്​ചയാണ്​ ഇംഗ്ലണ്ട്​-ആസ്​ട്രേലിയ ഫൈനൽ മത്സരം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsSmriti MandhanaTri-Nation Women's T20 Series
News Summary - Tri-Nation Women's T20 Series -Sports news
Next Story