ബെയ്ലിസിനെ റാഞ്ചി സൺറൈസേഴ്സ്
text_fieldsഹൈദരാബാദ്: ഇംഗ്ലണ്ടിനെ ലോകകിരീടത്തിലേക്ക് നയിച്ച ട്രെവർ ബെയ്ലിസ് വരും സീസണി ൽ െഎ.പി.എൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിനെ പരിശീലിപ്പിക്കും. ആഗസ്റ്റിൽ തുടങ്ങാനിരിക്കുന്ന ആഷസ് പരമ്പരയോടെ ബെയ്ലിസ് ഇംഗ്ലണ്ട് ദേശീയ ടീമിെൻറ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങും. ഏഴുവർഷമായി ടീമിെൻറ പരിശീലകനായിരുന്ന ടോം മൂഡിയുടെ പകരക്കാരനായാണ് ബെയ്ലിസ് ഹൈദരാബാദിലെത്തുക.
മൂഡിക്ക് കീഴിൽ സൺറൈസേഴ്സ് 2016ൽ ചാമ്പ്യന്മാരാകുകയും അഞ്ചുതവണ പ്ലേഒാഫിലെത്തുകയും ചെയ്തിരുന്നു. മുമ്പ് െഎ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ പരിശീലിപ്പിച്ചിരുന്ന ബെയ്ലിസ് രണ്ടുതവണ അവരെ ജേതാക്കളാക്കി. ആസ്ട്രേലിയൻ ക്ലബായ സിഡ്നി സിക്സേഴ്സിനൊപ്പം ബിഗ്ബാഷ് ലീഗും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയിട്ടുണ്ട്. കൊൽക്കത്തയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഹൈദരാബാദ് റാഞ്ചിയത്.
