ലണ്ടൻ: പാകിസ്താനെതിരെ രണ്ടു വർഷം മുമ്പ് ഇതേ ഗ്രൗണ്ടിൽ തങ്ങൾതന്നെ സ്ഥാപിച്ച ലോക റെക്കോഡ് (444/3) തകർത്ത് ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഉയർന്ന സ്കോർ കുറിച്ചു.
ആസ്ട്രേലിയക്കെതിരെ ട്രൻറ്ബ്രിഡ്ജിൽ നടന്ന മൂന്നാം ഏകദിനത്തിൽ അലക്സ് ഹെയിൽസ് (147), ജോണി ബെയർസ്റ്റോ (139), ജേസണ്‍ റോയ് (82) എന്നിവരുടെ മികവിൽ ഇംഗ്ലണ്ട് 50 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 481 റണ്‍സാണ് അടിച്ചുകൂട്ടിയത്. 21 പന്തിൽ അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഒായിൻ മോർഗൻ (67) ഇംഗ്ലണ്ടിനായി ഏകദിനത്തിൽ അതിവേഗത്തിൽ അർധശതകം നേടുന്നതിനുള്ള റെക്കോഡ് സ്വന്തമാക്കി. ഒരു ഘട്ടത്തിൽ 500 എത്തിപ്പിടിക്കുമെന്ന് തോന്നിയ ഇംഗ്ലണ്ടിന് അവസാന ഒാവറുകളിൽ വിക്കറ്റ് നഷ്ടമായതാണ് വിനയായത്.