Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്ത്; ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ്താരം പിടിയിൽ
text_fieldsbookmark_border
ചിറ്റഗോങ്: 14,000ത്തോളം മെതാംഫെറ്റമീൻ മയക്കുമരുന്ന് ഗുളികകളുമായി ബംഗ്ലാദേശിലെ പ്രമുഖ വനിതാ ക്രിക്കറ്റ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ധാക്ക പ്രീമിയർ ലീഗിൽ കളിക്കുന്ന നസ്രീൻ ഖാൻ മുക്തയാണ് പിടിയിലായത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
വി.ഡി.പി സ്റ്റാർ ടീമിൽ കളിക്കുന്ന നസ്രീൻ െതക്കുകിഴക്കൻ സിറ്റിയായ കോക്സ് ബസാറിൽ നടന്ന മത്സരം കഴിഞ്ഞ് ടീം ബസ്സിൽ മടങ്ങും വഴി ചിറ്റഗോങിൽ വച്ച് പൊലീസ് ബസ്സ് നിർത്തിച്ച് തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിലിൽ പാക്കറ്റുകളിലാക്കിയ നിലയിൽ 14,000ത്തോളം യാബാ ഗുളികകളാണ് കണ്ടെത്തിയത്. മ്യാൻമറിലെ കലാപ ഭൂമിയായ രാഖൈെൻറ അതിർത്തി പ്രദേശത്തിലുള്ള സ്ഥലമാണ് കോക്സ് ബസാർ. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന മയക്കുമരുന്ന് കടത്തിനാണ് നസ്രീന് മേൽ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
Next Story
