ടിനു യോഹന്നാൻ കേരള രഞ്ജി ക്രിക്കറ്റ് ടീം പരിശീലകൻ

16:37 PM
01/06/2020

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​നാ​യി മു​ന്‍ ഇ​ന്ത്യ​ന്‍ പേ​സ​റും മ​ല​യാ​ളി​യു​മാ​യ ടി​നു യോ​ഹ​ന്നാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്ന് വ​ര്‍ഷം ടീ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഡേ​വ് വാ​ട്‌​മോ​റി​ന് പ​ക​ര​മാ​ണ് ടി​നു പ​രി​ശീ​ല​ക​നാ​കു​ന്ന​ത്. 
ക​ഴി​ഞ്ഞ ആ​ഭ്യ​ന്ത​ര സീ​സ​ണി​ലെ മോ​ശം പ്ര​ക​ട​ന​ത്തെ തു​ട​ര്‍ന്ന് വാ​ട്‌​മോ​ർ പ​രി​ശീ​ല​ക​സ്ഥാ​ന​ത്തു​നി​ന്ന്​ ഒ​ഴി​ഞ്ഞി​രു​ന്നു.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം ബ​റോ​ഡ​യു​മാ​യി ര​ണ്ടു​വ​ർ​ഷ​ത്തെ ക​രാ​റി​ലേ​ർ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് തി​ങ്ക​ളാ​ഴ്​​ച ഓ​ണ്‍ലൈ​നി​ല്‍ ന​ട​ന്ന കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​​െൻറ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം മു​ൻ ഇ​ന്ത്യ​ൻ​താ​രം ടി​നു യോ​ഹ​ന്നാ​നെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച​ത്. നാ​ഷ​ന​ല്‍ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യു​ടെ മാ​തൃ​ക​യി​ല്‍ കേ​ര​ള​ത്തി​ലെ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളെ വ​ള​ര്‍ത്തി​യെ​ടു​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് കെ.​സി.​എ ആ​ല​പ്പു​ഴ​യി​ല്‍ ആ​രം​ഭി​ച്ച ഹൈ ​പെ​ര്‍ഫോ​മ​ന്‍സ് സ​െൻറ​റി​െൻറ (എ​ച്ച്.​പി.​സി) പ്ര​ഥ​മ ഡ​യ​റ​ക്​​ട​റാ​ണ് ടി​നു.

ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ക​ളി​ച്ച ആ​ദ്യ മ​ല​യാ​ളി​താ​രം കു​ടി​യാ​ണ്. 2001 ലെ ​ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്​​റ്റി​ലാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. മൂ​ന്നു ടെ​സ്​​റ്റു​ക​ളി​ല്‍ മാ​ത്ര​മേ ഇ​ന്ത്യ​ക്കു​വേ​ണ്ടി പ​ന്തെ​റി​ഞ്ഞി​ട്ടു​ള്ളൂ. അ​ഞ്ച് വി​ക്ക​റ്റും 13 റ​ണ്‍സും നേ​ടി. മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളി​ല്‍ ടി​നു ഇ​ന്ത്യ​ന്‍ ജ​ഴ്സി അ​ണി​ഞ്ഞു. 

2002ല്‍ ​വെ​സ്​​റ്റ്​ ഇ​ന്‍ഡീ​സി​നെ​തി​രെ ബ്രി​ജ്ടൗ​ണി​ലാ​യി​രു​ന്നു ഏ​ക​ദി​ന അ​ര​ങ്ങേ​റ്റം. അ​ഞ്ച് വി​ക്ക​റ്റും ഏ​ഴു റ​ണ്‍സു​മാ​ണ്​ നേ​ട്ടം. 39 ഫ​സ്​​റ്റ്​ ക്ലാ​സ് മ​ത്സ​ര​ത്തി​ല്‍നി​ന്ന് 89 വി​ക്ക​റ്റു​ക​ളും 317 റ​ണ്‍സും നേ​ടി. കോ​വി​ഡ്-19ൻെറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​സ​ർ​കോ​ട്, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, പ​ത്ത​നം​തി​ട്ട ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ജി​ല്ല ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ക്കു​ശേ​ഷം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. 
ഈ ​ജി​ല്ല​ക​ളി​ല്‍ നി​ല​വി​ലു​ള്ള ഭാ​ര​വാ​ഹി​ക​ളും എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യും തെ​ര​ഞ്ഞെ​ടു​പ്പ്​ വ​രെ തു​ട​രാ​നും തീ​രു​മാ​ന​മാ​യി.

Loading...
COMMENTS