ഇസ്ലാമാബാദ്: കോവിഡ് മഹാമാരിക്കെതിരെ ലോകം ഒറ്റക്കെട്ടായി പൊരുതുേമ്പാൾ മതവും സാമ്പത്തികനിലയും മാറ്റിവെച്ച് പരസ്പരം സഹായിക്കാൻ ആഹ്വാനംചെയ്ത് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. അധികാരികളിൽനിന്നു ലഭിക്കുന്ന നിർദേശങ്ങള്‍ കര്‍ശനമായും പാലിക്കുകയും ഒരു ആഗോളശക്തിയായി പ്രവർത്തിച്ച് കോവിഡിനെ പ്രതിരോധിക്കുകയും ചെയ്യണമെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വിഡിയോയിലൂടെ അക്തര്‍ അഭ്യർഥിച്ചു.
‘‘നിങ്ങള്‍ അവശ്യസാധനങ്ങള്‍ കൂട്ടിവെക്കുകയാണെങ്കില്‍ ദിവസവേതനക്കാരായ തൊഴിലാളികെളക്കുറിച്ചോർക്കുക. കടകള്‍ കാലിയാവുകയാണ്. മൂന്നു മാസങ്ങള്‍ക്കുശേഷവും നിങ്ങള്‍ ഇങ്ങനെ ജീവിക്കുമെന്ന് എന്താണ് ഉറപ്പ്. ദിവസക്കൂലിക്കാര്‍ എങ്ങനെ തങ്ങളുടെ കുടുംബങ്ങളെ പരിചരിക്കും? ഹിന്ദുവോ ക്രിസ്ത്യനോ മുസ്ലിമോ ആയല്ല, മനുഷ്യനായി ചിന്തിക്കൂ. പരസ്പരം സഹായിക്കൂ’’ -അക്തര്‍ കൂട്ടിച്ചേർത്തു.