Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇംഗ്ലണ്ട്​...

ഇംഗ്ലണ്ട്​ പര്യടനം: ആസ്​ട്രേലിയൻ ടീമിനെ ടിം പൈനെ നയിക്കും

text_fields
bookmark_border
ഇംഗ്ലണ്ട്​ പര്യടനം: ആസ്​ട്രേലിയൻ ടീമിനെ ടിം പൈനെ നയിക്കും
cancel

സിഡ്​നി: അടുത്തമാസത്തെ ഇംഗ്ലണ്ട്​ പര്യടനത്തിനുള്ള ആസ്​ട്രേലിയ ഏകദിന ടീമിനെ ടിം പൈനെ നയിക്കും. ക്യാപ്​റ്റൻ സ്​റ്റീവ്​ സ്​മിത്തും വൈസ്​ ക്യാപ്​റ്റൻ ഡേവിഡ്​ വാർണറും പന്ത്​ ചുരണ്ടൽ വിവാദത്തിൽപ്പെട്ട്​ സസ്​പെൻഷനിലായതിനെ തുടർന്ന്​ ടെസ്​റ്റ്​ ടീമി​​െൻറ താൽക്കാലിക നായകനായി പൈനെ നേരത്തേ നിയോഗിക്കപ്പെട്ടിരുന്നു. 

ഇംഗ്ലണ്ടിനെതിരായ അഞ്ച്​ മത്സര ഏകദിന പരമ്പരക്കുള്ള 15 അംഗ ടീമി​​െൻറ ഉപനായകൻ ആരോൺ ഫിഞ്ചാണ്​. പരിചയസമ്പന്നരായ ബാറ്റ്​സ്​മാൻ ഷോൺ മാർഷ്​, ഒാഫ്​ സ്​പിന്നർ നതാൻ ലിയോൺ എന്നിവരെ ടീമിലേക്ക്​ തിരിച്ചുവിളിച്ചിട്ടുണ്ട്​. ഇംഗ്ലണ്ടിനെതിരായ ഏക ട്വൻറി20 മത്സരത്തിനുള്ള 14 അംഗ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്​. ഫിഞ്ചാണ്​ ക്യാപ്​റ്റൻ. വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ അലക്​സ്​ കാരി ഉപനായകനാണ്​. 

ഏകദിന ടീം: ടിം പൈനെ (ക്യാപ്​റ്റൻ), ആരോൺ ഫിഞ്ച്​ (വൈസ്​ ക്യാപ്​റ്റൻ), ആഷ്​ടൺ ആഗർ, അലക്​സ്​ കാരി, ജോഷ്​ ഹേസൽവുഡ്​, ട്രാവിസ്​ ഹെഡ്​, നതാൻ ലിയോൺ, ഗ്ലെൻ മാക്​സ്​വെൽ, ഷോൺ മാർഷ്​, ജയ്​ റിച്ചാർഡ്​സൺ, കെയ്​ൻ റിച്ചാർഡ്​സൺ, ഡാർസി ഷോർട്ട്​, ബില്ലി സ്​റ്റാൻലെയ്​ക്​, മാർകസ്​ സ്​റ്റോയ്​നിസ്​, ആൻഡ്രൂ ടൈ. 

ട്വൻറി20 ടീം: ആരോൺ ഫിഞ്ച്​ (ക്യാപ്​റ്റൻ), അലക്​സ്​ കാരി (വൈസ്​ ക്യാപ്​റ്റൻ), ആഷ്​ടൺ ആഗർ, ട്രാവിസ്​ ഹെഡ്​, നിക്​ മാഡിസൺ, ഗ്ലെൻ മാക്​സ്​വെൽ, ജയ്​ റിച്ചാർഡ്​സൺ, കെയ്​ൻ റിച്ചാർഡ്​സൺ, ഡാർസി ഷോർട്ട്​, ബില്ലി സ്​റ്റാൻലെയ്​ക്​, മാർകസ്​ സ്​റ്റോയ്​നിസ്​, മിച്ചൽ സ്വെപ്​സൺ, ആൻഡ്രൂ ടൈ, ജാക്​ വിൽഡർമത്ത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsTim PaineODI skipper
News Summary - Tim Paine appointed ODI skipper as Aussie- Sports news
Next Story