Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനോ​ബാൾ മൂന്നാം അമ്പയർ ...

നോ​ബാൾ മൂന്നാം അമ്പയർ വിധിക്കും

text_fields
bookmark_border
നോ​ബാൾ മൂന്നാം അമ്പയർ വിധിക്കും
cancel

ദു​ബൈ: അ​മ്പ​യ​ർ​മാ​രു​ടെ ജോ​ലി ഭാ​രം കു​റ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി പു​തി​യ പ​രീ​ക്ഷ​ണ​വു​മാ​യി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ (ഐ.​സി.​സി). ബൗ​ള​ർ​മാ​ർ എ​റി​യു​ന്ന ഓ​രോ പ​ന്തും നി​രീ​ക്ഷി​ക്കാ​ൻ മൂ​ന്നാം അ​മ്പ​യ​റെ നി​യോ​ഗി​ച്ചാ​ണ്​ ക്രി​ക്ക​റ്റ്​ ക​ള​ത്തി​ലെ പു​തി​യ മാ​റ്റ​ത്തി​ന്​ തു​ട​ക്ക​മി​ടു​ന്ന​ത്. ഇ​തി​​െൻറ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള തു​ട​ക്ക​ത്തി​ന്​ ഇ​ന്ത്യ- വെ​സ്​​റ്റി​ൻ​ഡീ​സ്​ പ​ര​മ്പ​ര വേ​ദി​യാ​കും.

വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ക്കു​ന്ന പ​ര​മ്പ​ര​യി​ലെ മൂ​ന്നു​വീ​തം ട്വ​ൻ​റി20​ക​ളി​ലും ഏ​ക​ദി​ന​ങ്ങ​ളി​ലും നോ​ബാ​ളു​ക​ൾ വി​ളി​ക്കു​ക മ​ൂ​ന്നാം അ​മ്പ​യ​റാ​യി​രി​ക്കും. ഫ്ര​ണ്ട്​​ഫു​ട്ട്​ നോ​ബാ​ളു​ക​ൾ വി​ളി​ക്കു​ന്ന ചു​മ​ത​ല​യി​ൽ നി​ന്നാ​ണ്​ ഫീ​ൽ​ഡ്​ അ​മ്പ​യ​ർ​മാ​ർ​ക്ക്​ മോ​ച​നം ല​ഭി​ക്കു​ന്ന​ത്.

ഓ​രോ പ​ന്തും നി​രീ​ക്ഷി​ക്കു​ന്ന ​മൂ​ന്നാം അ​മ്പ​യ​ർ നോ ​ബാ​ൾ ആ​ണെ​ങ്കി​ൽ ഫീ​ൽ​ഡ്​ അ​മ്പ​യ​റെ അ​റി​യി​ക്കും. അ​മ്പ​യ​ർ നോ​ബാ​ൾ വി​ളി​ക്കു​ക​യും ചെ​യ്യും.

Show Full Article
TAGS:no ball sports news cricket news 
News Summary - third umpire will decide no ball
Next Story