വിശാഖപട്ടണം: ഇന്ത്യക്കെതിരായ നിർണായകമായ മൂന്നാം ഏകദിനത്തിൽ ബാറ്റങ്ങിനിറങ്ങിയ ലങ്കക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 13 റൺസെടുത്ത ഗുണതിലകയാണ് പുറത്തായത്. ബുമ്രയുടെ പന്തിൽ ശർമ്മക്ക് ക്യാച്ച് നൽകിയാണ് തിലക പുറത്തായത്. നേരത്തെ ടോസ് നേടിയ ലങ്കയെ ഇന്ത്യ ബാറ്റിങ്ങിനറങ്ങുകയായിരുന്നു.
വിരാട് കോഹ്ലിയുടെ കീഴിൽ തുടർന്നുവന്ന വിജയഗാഥ കൈവിടാതിരിക്കുകയെന്ന വെല്ലുവിളിയാണ് മൂന്നാം മൽസരത്തിറിങ്ങുന്ന പകരക്കാരൻ ക്യാപ്റ്റൻ രോഹിതിന് മുന്നിലുള്ളത്. പരമ്പരയിലെ ഒന്നാം ഏകദിനത്തിൽ ധർമശാലയിൽ കണ്ട ബാറ്റിങ് ദുരന്തം മൊഹാലിയിലെ രണ്ടാം അങ്കത്തിൽ പരിഹരിച്ചതിെൻറ ആശ്വാസം ഇന്ത്യൻ ഡ്രസിങ് റൂമിലുണ്ട്. രോഹിത് ഏകദിനത്തിൽ മൂന്നാം ഇരട്ട സെഞ്ച്വറി നേടിയപ്പോൾ ശിഖർ ധവാനും ശ്രേയസ് അയ്യറും അർധസെഞ്ച്വറിയുമായി പ്രതീക്ഷ നൽകി