ബംഗളൂരു: തിമ്മപ്പയ്യ മെമ്മോറിയൽ ചതുർദിന ക്രിക്കറ്റ് ടൂർണമെൻറിൽ ഹിമാചൽ പ്രദേ ശിനെതിരെ കേരളം പൊരുതുന്നു. ആദ്യം ബാറ്റു ചെയ്ത ഹിമാചൽ 208ന് പുറത്തായി. ഏകന്ത് സെന്നും (66), അൻകുഷ് ബെഡിയുമാണ് (49) ടോപ് സ്കോറർ. സിജോമോൻ ജോസഫ് നാലും ആനന്ദ് ജോസഫ് മൂന്നും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസെന്ന നിലയിലാണ്. രോഹൻ കുന്നുമ്മലിനെയാണ് (1) നഷ്ടമായത്. റോബിനും (25), രോഹൻ പ്രേമുമാണ് (7) ക്രീസിൽ.