ഇനിയൊരു കപിൽദേവില്ല -അസ്ഹർ
text_fieldsകൊൽക്കത്ത: ഇന്ത്യൻ നിരയിലെ പുതുപ്രതീക്ഷയായ ഹാർദിക് പാണ്ഡ്യയെ എക്കാലത്തെയും മികച്ച ഒാൾറൗണ്ടർമാരിൽ ഒരാളായ കപിൽദേവുമായി താരതമ്യം ചെയ്യുന്നതിനോട് വിയോജിച്ച് മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. ഇനിയൊരു കപിൽദേവ് ഉണ്ടാവില്ലെന്ന് അസ്ഹറുദ്ദീൻ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ, ദുഷ്കരമായ പിച്ചിൽ 93 റൺസ് നേടിയ പാണ്ഡ്യയുടെ പ്രകടനമാണ് കപിലുമായുള്ള താരതമ്യത്തിന് ആക്കംകൂട്ടിയത്.
‘‘അത്തരം താരതമ്യങ്ങൾ ഒരിക്കലും നന്നല്ല. ഇനിയൊരിക്കലും ഒരു കപിൽദേവുണ്ടാവില്ല എന്നതുതന്നെയാണ് അതിന് കാരണം. അന്നത്തെ കാലത്ത് കപിലിനുണ്ടായിരുന്ന ജോലിഭാരം ഇന്ന് പലർക്കും വഹിക്കാനാവാത്തതിലും അപ്പുറമാണ്. തെൻറ കരിയറിൽ ദിവസവും 20 മുതൽ 25 ഒാവർ വരെ കപിൽ എറിഞ്ഞിട്ടുണ്ട്’’ -അസ്ഹർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
