ശ്രീലങ്ക 291ന് പുറത്ത്; ഇന്ത്യക്ക് 309 റൺസ് ലീഡ്
text_fields ഗല്ലെ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക 291 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യക്ക് 309 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെയും രണ്ട് വിക്കറ്റെടുത്ത ഷമിയുടെയും ബൗളിങ്ങാണ് ശ്രീലങ്കയെ തകർത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി. ശിഖർ ധവാനാണ് പുറത്തായത്.
ഇന്ത്യയുടെ 600 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ശ്രീലങ്കക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായിരുന്നു. 154ന് 5 എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാം ദിനം ബാറ്റിങ്ങ് പൂർത്തിയാക്കിയത്. മൂന്നാം ദിനത്തിലും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ അടിപതറുന്ന ലങ്കൻ ബാറ്റസ്മാൻമാരെയാണ് കണ്ടത്. 92 റൺസെടുത്ത പെരെരയും 83 റൺസെടുത്ത മാത്യൂസും മാത്രമേ ശ്രീലങ്കൻ ബാറ്റിങ് നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചുള്ളു.