രാഹുലിന് ഇരട്ടശതക നഷ്ടം
text_fieldsചെന്നൈ: ചിദംബരം സ്റ്റേഡിയത്തിലത്തെിയ ആയിരക്കണക്കിന് കാണികളെ നിരാശരാക്കി ഒരു റണ്‍ മാത്രമകലെ അര്‍ഹിച്ച ഇരട്ടസെഞ്ച്വറി നഷ്ടപ്പെട്ട് മടങ്ങിയെങ്കിലും ലോകേഷ് രാഹുല്‍ എന്ന 24കാരന്‍െറ (199) മനോഹര ഇന്നിങ്സില്‍ ഇംഗ്ളണ്ട് സ്കോറിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ. മൂന്നാം ദിനം കളിയവസാനിപ്പിച്ചപ്പോള്‍ ഇംഗ്ളണ്ടിന്‍െറ 477 റണ്‍സിനെതിരെ നാലു വിക്കറ്റ് നഷ്ടത്തില്‍ 391 എന്നനിലയില്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണ് ആതിഥേയര്‍.
71 റണ്‍സുമായി മലയാളി താരം കരുണ്‍ നായരും 17 റണ്‍സുമായി മുരളി വിജയിയുമാണ് ക്രീസില്‍. ആറു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് 86 റണ്‍സ് മാത്രംമതി ഇംഗ്ളണ്ടിന്‍െറ സ്കോറിനൊപ്പമത്തൊന്‍. ലോകേഷ് രാഹുലിന്‍െറ കരിയറിലെ നാലാം സെഞ്ച്വറിയാണ് ചെന്നൈയില്‍ പിറന്നത്. 16 ഫോറും മൂന്നു സിക്സും നിറഞ്ഞതായിരുന്നു രാഹുലിന്‍െറ ക്ളാസിക് ഇന്നിങ്സ്.
നേരത്തേ വിക്കറ്റ് നഷ്ടപ്പെടാതെ 60 റണ്‍സ് എന്നനിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ഇന്ത്യയുടെ ഓപണിങ് പാര്‍ട്ണര്‍ഷിപ് പൊളിക്കാന്‍ ഇംഗ്ളണ്ടിന് നന്നായി വിയര്‍ക്കേണ്ടിവന്നു. ലോകേഷ് രാഹുലും പാര്‍ഥിവ് പട്ടേലും കരുതിക്കളിച്ചതോടെ സന്ദര്‍ശകരുടെ സ്കോര്‍ എളുപ്പം എത്തിപ്പിടിക്കാമെന്ന ആത്മവിശ്വാസം ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കുണ്ടായി. ഇന്ത്യന്‍ സ്കോര്‍ 152ല്‍ എത്തിനില്‍ക്കെ പാര്‍ഥിവിനെ (71) പുറത്താക്കിയതോടെയാണ് ഓപണിങ് കൂട്ടുകെട്ട് പൊളിയുന്നത്.
മുഈന്‍ അലിയുടെ പന്തില്‍ ജോസ് ബട്ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് പട്ടേല്‍ മടങ്ങുന്നത്. എന്നാല്‍, പിന്നീടത്തെിയ ചേതേശ്വര്‍ പുജാരക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. 16 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ച പുജാരയെ ബെന്‍സ്റ്റോക്ക് പുറത്താക്കുകയായിരുന്നു. കഴിഞ്ഞ കളിയില്‍ ഇരട്ട സെഞ്ച്വറിയുമായി തിളങ്ങിയ നായകന്‍ വിരാട് കോഹ്ലിക്കും (15) ഇത്തവണ കളി പുറത്തെടുക്കാനായില്ല. സ്റ്റുവര്‍ട്ട് ബ്രോഡിന്‍െറ പന്ത് ബാറ്റില്‍ തട്ടി കീറ്റണ്‍ ജെന്നിങ്സണ്‍ കൈയിലൊതുക്കിയതോടെയാണ് കോഹ്ലി പുറത്താവുന്നത്.
പിന്നീടിറങ്ങിയ കരുണ്‍ നായര്‍ ലോകേഷിന് പിന്തുണ നല്‍കുകയായിരുന്നു. പ്രതിരോധത്തിലായ ഇന്ത്യയെ ഇരുവരും മികച്ച ഇന്നിങ്സ് കാഴ്ചവെച്ച് സ്കോര്‍ ഉയര്‍ത്തി. അതിനിടെ, ഡബിള്‍ സെഞ്ച്വറിയിലേക്ക് അഞ്ചു റണ്‍സ് വേണ്ട ലോകേഷ് രാഹുല്‍ ഫോറടിച്ച് വ്യക്തികത സ്കോര്‍ 199ല്‍ എത്തിച്ചു.
എന്നാല്‍, ഒരു റണ്ണെടുത്ത് ബാറ്റുയര്‍ത്തുന്നതും കാത്തുനിന്ന ആരാധകരെ നിരാശരാക്കി ലോകേഷ് പുറത്താവുകയായിരുന്നു. ആദില്‍ റാഷിദ് എറിഞ്ഞ പന്ത് ഉയര്‍ത്തിയടിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ നേരെ ചെന്നത് ബട്ലറുടെ കൈകളിലേക്കായിരുന്നു. ഡബിള്‍ സെഞ്ച്വറി പ്രതീക്ഷിച്ചിരുന്നവരെ സ്തബ്ധരാക്കി നിരാശയോടെ ലോകേഷ് ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഇംഗ്ളണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡും മുഈന്‍ അലിയും ബെന്‍സ്റ്റോക്കും ആദില്‍ റാഷിദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
