Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഹ് ലിയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് സചിൻ തെൻഡുൽക്കർ

text_fields
bookmark_border
Sachin-Tendulkar-1
cancel

സതാംപ്ടൺ: ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാ ട് കോഹ് ലിയെ പ്രശംസിച്ച് സചിൻ തെൻഡുൽക്കർ. ഇന്ത്യയുടേത് ചെറിയ സ്കോർ ആയിരുന്നിട്ടും മത്സരത്തിലെ ഒരു ഘട്ടത്തിൽപ ോലും കോഹ് ലിയുടെ മുഖത്ത് ആശങ്കയുണ്ടായിരുന്നില്ലെന്നും ഇത് ടീമിനാകെ പ്രോത്സാഹനമായെന്നും സചിൻ പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരെ 63 പന്തിൽ 67 റൺസെടുത്ത കോഹ് ലിയാണ് ഇന്ത്യക്ക് പോരാടാനുള്ള സ്കോർ സമ്മാനിച്ചത്.

മികച്ച ക്യാപ്റ്റനാണ് കോഹ് ലി. റൺ നൽകാതെ പന്തെറിഞ്ഞാൽ അഫ്ഗാനിസ്ഥാൻ പ്രതിരോധത്തിലാവുമെന്ന് കോഹ് ലിക്ക് അറിയാമായിരുന്നു. കൃത്യമായ ബോളിങ് മാറ്റങ്ങൾ കൊണ്ടുവരാൻ ക്യാപ്റ്റന് കഴിഞ്ഞു -സചിൻ പറഞ്ഞു.

2003ലെ ലോകകപ്പിൽ ഹോളണ്ടിനെതിരായ മത്സരത്തിന് സമാനമായിരുന്നു കഴിഞ്ഞ ദിവസത്തെ കളിയെന്നും സച്ചിൻ പറഞ്ഞു. അതേസമയം, മധ്യ ഓവറുകളിലെ കുറഞ്ഞ റൺ നിരക്കിന് മഹേന്ദ്രസിങ് ധോനിയെയും കേദാർ ജാദവിനെയും സച്ചിൻ വിമർശിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - tendulkar lauds kohlis captaincy -sportd news
Next Story