ഒരു ഇന്നിങ്സിൽ എട്ട് സ്റ്റംപിങ്. ക്രിക്കറ്റിൽ ഏറെക്കാലം നിലനിന്ന വിക്കറ്റ് കീപ്പ ിങ് റെക്കോഡായിരുന്നു സറെ താരം എഡ്വേർഡ് പൂളിയുെട പേരിലുണ്ടായിരുന്നത്. 1878ൽ ഒാവല ിൽ കെൻറിനെതിരായ ഫസ്റ്റ്ക്ലാസ് മത്സരത്തിലായിരുന്നു സ്റ്റംപിങ്ങിലൂടെ എട്ടുപേ രെ മടക്കിയത്. ഇന്നും ഫസ്റ്റ്ക്ലാസ് മത്സരത്തിലെ ഇളക്കമില്ലാത്ത റെക്കോഡായി പൂളിയുടെ സ്റ്റമ്പിങ് തുടരുന്നു.
അതിനും 10 വർഷം മുമ്പ് സസക്സിനെതിരെ ഇതേ ഗ്രൗണ്ടിൽ എട്ട് ക്യാച്ചും നാല് സ്റ്റമ്പിങ്ങുമായി പൂളി 12 വിക്കറ്റ് വീഴ്ത്തി മറ്റൊരു റെക്കോഡും കുറിച്ചു. ഇംഗ്ലീഷ് ഫസ്റ്റ്ക്ലാസിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ കീപ്പർ എന്ന റെക്കോഡ് ഒന്നര നൂറ്റാണ്ട് പിന്നിട്ടിട്ടും ഇതിനു തന്നെ.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായിരുന്നെങ്കിലും ഇംഗ്ലണ്ട് കുപ്പായമണിയാൻ കഴിഞ്ഞില്ല. 1876ൽ ആദ്യ ടെസ്റ്റ് മത്സരത്തിന് മെൽബൺ വേദിയാവുേമ്പാൾ ഒരു ബെറ്റിങ് കേസിൽ അകപ്പെട്ട പൂളി ന്യൂസിലൻഡിലെ ജയിലിലായിരുന്നു. ക്രിക്കറ്റിലെ ആദ്യ ബെറ്റിങ് കേസും ഇതു തന്നെ.