Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ടീമിന് പുതിയ ജഴ്സി

text_fields
bookmark_border
ഇന്ത്യൻ ടീമിന് പുതിയ ജഴ്സി
cancel

പൂണെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അണിയുക പുത്തൻ ജെഴ്‌സി. പൂണെയിലെ എം.സി.എ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിൽ മുൻ നായകന്‍ മഹേന്ദ്ര സിംഗ് ധോണി പുതിയ ജെഴ്‌സി പ്രകാശനം ചെയതു. ആധുനിക ക്രിക്കറ്റിന് ചേരും വിധമുള്ള ജെഴ്‌സിയാണ് തയ്യാറാക്കിയതെന്ന് ധോണി പറഞ്ഞു. പുരുഷ ടീമിന് പുറമെ വനിത ടീമും ഈ ജെഴ്‌സി അണിഞ്ഞാകും കളിക്കളത്തില്‍ ഇറങ്ങുക. 

നൈക്ക് ലോഗോയോട് കൂടിയുളള പുതിയ ജെഴ്‌സിയിൽ ശ്രദ്ധതിരിക്കുന്ന ഒന്നും ഇല്ലെന്നാണ് അധികൃതരുടെ അവകാശവാദം. ഇളം നീല നിറത്തിലുളള ജെഴ്‌സിയില്‍ കാവി നിറത്തില്‍ ഇന്ത്യയെന്നും വെള്ള നിറത്തില്‍ സ്റ്റാര്‍ എന്നും എഴുതിയിട്ടുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പിന് മുമ്പാണ് അവസാനമായി ഇന്ത്യ ജെഴ്‌സി മാറ്റിയത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Team India ready 4 upcoming matches with this new jersey
Next Story