വി​രാ​ട്​ കോ​ഹ്​​ലി​യും സം​ഘ​വും ല​ണ്ട​നി​ൽ; ആ​ദ്യ സ​ന്നാ​ഹം  ശ​നി​യാ​ഴ്​​ച

22:50 PM
22/05/2019
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ടീ​മി​നെ​യും വ​ഹി​ച്ച്​ എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​ൻ​സ്​ വി​മാ​നം നി​ലം​തൊ​ടും​മു​മ്പ്​ ല​ണ്ട​നി​ലെ ഹീ​ത്രു വി​മാ​ന​ത്താ​വ​ള​ത്തി​നു​ മു​ക​ളി​ൽ വ​ട്ട​മി​ട്ടു​ പ​റ​ക്കു​േ​മ്പാ​ൾ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ മ​ന​സ്സി​ൽ ര​ണ്ടു ചി​ത്ര​ങ്ങ​ൾ നൂ​റു​വ​ട്ടം മി​ന്നി​മാ​ഞ്ഞു കാ​ണും. 36 വ​ർ​ഷം​മു​മ്പ്​ ലോ​ഡ്​​സി​ലെ ബാ​ൽ​ക്ക​ണി​യി​ൽ ക​പി​ലും ചെ​കു​ത്താ​ന്മാ​രും, 2011ൽ ​മും​ബൈ​യി​ലെ വാം​ഖ​ഡെ​യി​ൽ എം.​എ​സ്.​ ധോ​ണി​ക്കൊ​പ്പം താ​ൻ​കൂ​ടി പി​ടി​ച്ചു​യ​ർ​ത്തി​യ ലോ​ക​ക​പ്പ്.

ക്രി​ക്ക​റ്റ്​ ഭൂ​പ​ട​ത്തി​ൽ ഇ​ന്ത്യ ലോ​ക​ശ​ക്​​തി​യാ​യി ത​ല​യെ​ടു​ത്ത അ​തേ മ​ണ്ണി​ലേ​ക്ക്​ വി​ശ്വ​മേ​ള വീ​ണ്ടു​മെ​ത്തു​േ​മ്പാ​ൾ ച​രി​ത്ര​മെ​ഴു​താ​നു​ള്ള കോ​ഹ്​​ലി​യു​ടെ സ്വ​പ്​​ന​യാ​ത്ര സ​ഫ​ല​മാ​വ​െ​ട്ട​യെ​ന്ന്​ ആ​ശം​സി​ക്കാം. ചൊ​വ്വാ​ഴ്​​ച രാ​ത്രി​യി​ലെ യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​നൊ​ടു​വി​ൽ, ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച മും​ബൈ​യി​ൽ​നി​ന്നു പ​റ​ന്ന ടീം ​ഇ​ന്ത്യ ദു​ബൈ വ​ഴി​യാ​ണ്​ ല​ണ്ട​നി​ലെ​ത്തി​യ​ത്. 

ര​ണ്ടു ദി​വ​സ​ത്തെ വി​ശ്ര​മ​ത്തി​നു​ശേ​ഷം ആ​ദ്യ സ​ന്നാ​ഹ​ത്തി​ന്​ ശ​നി​യാ​ഴ്​​ച പാ​ഡ​ണി​യും. കെ​ന്നി​ങ്​​ട​ൺ ഒാ​വ​ലി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​യാ​ണ്​ ക​ളി. 28ന്​ ​കാ​ഡി​ഫി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ര​ണ്ടാം സ​ന്നാ​ഹ മ​ത്സ​രം​കൂ​ടി ക​ളി​ക്കും. മേ​യ്​ 30നാ​ണ്​ ലോ​ക​ക​പ്പ്​ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ ക്രീ​സു​ണ​രു​ന്ന​ത്. കെ​ന്നി​ങ്​​ട​ൺ ഒാ​വ​ലി​ൽ ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ത​മ്മി​ലാ​ണ്​ ഉ​ദ്​​ഘാ​ട​ന മ​ത്സ​രം. ഇ​ന്ത്യ​ൻ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ ജൂ​ൺ അ​ഞ്ചി​ന്​ തു​ട​ക്കം​കു​റി​ക്കും. എ​തി​രാ​ളി ദ​ക്ഷി​ണാ​ഫ്രി​ക്ക. 

മ​റ്റു​ ടീ​മു​ക​ളെ​ല്ലാം നേ​ര​േ​ത്ത​ത​ന്നെ ഇം​ഗ്ല​ണ്ടി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. പ​ര​മ്പ​ര​യും സ​ന്നാ​ഹ​വും ക​ളി​ച്ച്​ ത​യാ​റെ​ടു​പ്പി​ൽ ഒ​രു​പ​ടി മു​ന്നേ​റി​യ​പ്പോ​ഴാ​ണ്​ ​െഎ.​പി.​എ​ല്ലി​​െൻറ ക്ഷീ​ണം മാ​റ്റി ടീം ​ഇ​ന്ത്യ​യു​ടെ വ​ര​വ്. എ​ങ്കി​ലും, ഒ​രാ​ഴ്​​ച​ത്തെ ഇ​ട​വേ​ള​യി​ൽ ഇം​ഗ്ലീ​ഷ്​ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നാ​വു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ്​ ടീം ​ഇ​ന്ത്യ.
Loading...
COMMENTS