Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും ഭിന്നത; കുംബ്ലെയില്ലാതെ ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിലേക്ക്

text_fields
bookmark_border
വീണ്ടും ഭിന്നത; കുംബ്ലെയില്ലാതെ ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിലേക്ക്
cancel

ന്യൂഡൽഹി: പരിശീലകന്‍ അനില്‍ കുംബ്ലെയില്ലാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റ് ഇൻഡീസിലേക്ക് ഇന്ന് യാത്ര തിരിക്കുന്നു. ഐ.സി.സി വാർഷിക സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ കുംബ്ലെ ലണ്ടനിൽ തുടരുമെന്നാണ് ഔദ്യോഗിക വിശദീകരണം. 
 
തിങ്കളാഴ്ച ആരംഭിക്കുന്ന ഐ.സി.സി വാർഷിക സമ്മേളനം അവസാനിക്കുന്ന ജൂൺ 23നാണ് ഇന്ത്യ– വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് പര്യടനം തുടങ്ങുന്നത്. ഐ.സി.സി യോഗത്തിന് ശേഷം കുംബ്ലെ വെസ്റ്റ് ഇൻഡീസിലേക്ക് വരുമോയെന്ന കാര്യം ഉറപ്പില്ല.

ക്യാപ്റ്റൻ കോഹ്‍ലിയും കുംബ്ലെയും തമ്മിലുള്ള തർക്കം ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. ചാമ്പ്യൻസ് ട്രോഫി തോൽവിക്കു പിന്നാലെയാണ് ഇരുവരും തമ്മിലെ തർക്കം രൂക്ഷമായത്. നേരത്തേയുണ്ടായ ഭിന്നത ക്രിക്കറ്റ് ബോർഡും മുൻതാരങ്ങളും ഇടപെട്ട് രമ്യതയിലെത്തിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Team India departs for West Indies, Anil Kumble 'stays back' for ICC meeting
Next Story