Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവി​ജ​യ്​ ഹ​സാ​രെ:...

വി​ജ​യ്​ ഹ​സാ​രെ: ത​മി​ഴ്​​നാ​ടും ബ​റോ​ഡ​യും സെ​മി​യി​ൽ

text_fields
bookmark_border
വി​ജ​യ്​ ഹ​സാ​രെ: ത​മി​ഴ്​​നാ​ടും ബ​റോ​ഡ​യും സെ​മി​യി​ൽ
cancel


ന്യൂ​ഡ​ൽ​ഹി: വി​ജ​യ്​ ഹ​സാ​രെ ടൂ​ർ​ണ​മെൻറി​ൽ ത​മി​ഴ്​​നാ​ടും ബ​റോ​ഡ​യും സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ശ​ക്​​ത​രാ​യ ഗു​ജ​റാ​ത്തി​നെ അ​ഞ്ചു വി​ക്ക​റ്റി​ന്​​ തോ​ൽ​പി​ച്ച്​​ ത​മി​ഴ്​​നാ​ട്​ സെ​മി​യി​ലെ​ത്തി​പ്പോ​ൾ, ക​ർ​ണാ​ട​ക​യെ ഏ​ഴു വി​ക്ക​റ്റി​ന്​ ത​ക​ർ​ത്താ​ണ്​ ബ​റോ​ഡ​യു​ടെ സെ​മി​പ്ര​വേ​ശ​നം.

ടോ​സ്​ നേ​ടി ബാ​റ്റി​ങ്​ തെ​ര​ഞ്ഞെ​ടു​ത്ത ഗു​ജ​റാ​ത്ത്​​ 211 റ​ൺ​സി​ന്​ പു​റ​ത്താ​യ​പ്പോ​ൾ, ത​മി​ഴ്​​നാ​ട്​ അ​ഞ്ചു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ വി​ജ​യം​ക​ണ്ടു. ത​മി​ഴ്​​നാ​ടി​നാ​യി വി​ജ​യ്​ ശ​ങ്ക​ർ മൂ​ന്നു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. ഗം​ഗ ശ്രീ​ധ​ർ രാ​ജു​വും (85) എം. ​മു​ഹ​മ്മ​ദും (35*) ബാ​റ്റി​ങ്ങി​ലും തി​ള​ങ്ങി. റു​ജു​ൽ ഭ​ട്ടാ​ണ്​ (83) ഗു​ജ​റാ​ത്തി​െൻറ ടോ​പ്​ സ്​​കോ​റ​ർ. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കൃ​ണാ​ൽ പാ​ണ്ഡ്യ​യു​ടെ ഒാ​ൾ​റൗ​ണ്ട​ർ പ്ര​ക​ട​ന​മാ​ണ്​ ക​ർ​ണാ​ട​ക​ക്കെ​തി​രെ ബ​റോ​ഡ​ക്ക്​ വി​ജ​യ​മൊ​രു​ക്കി​യ​ത്​. ടോ​സ്​ നേ​ടി​യ ബ​റോ​ഡ, ക​ർ​ണാ​ട​ക​യെ ബാ​റ്റി​ങ്ങി​ന​യ​ച്ച്​ 233 റ​ൺ​സി​ന്​ അ​വ​സാ​നി​പ്പി​ച്ചു. കൃ​ണാ​ൽ പാ​ണ്ഡ്യ മൂ​ന്നു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബ​റോ​ഡ​ക്കാ​യി കേ​ദാ​ർ ദേ​വ്​​ദാ​റും (78) കൃ​ണാ​ൽ പാ​ണ്ഡ്യ​യും (70) അ​ർ​ധ​സെ​ഞ്ച്വ​റി നേ​ടി​യ​തോ​ടെ ​വി​ജ​യം ഉ​റ​പ്പി​ച്ചു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijay hazare trophy 2017
News Summary - Tamil Nadu, Baroda book semis spots with facile wins
Next Story