Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവെയ്​റ്ററല്ല, സചിൻ...

വെയ്​റ്ററല്ല, സചിൻ തിരഞ്ഞയാൾ സെക്യൂരിറ്റി ഗാർഡ്​; ത്രില്ലടിച്ച്​​ ഗുരു​പ്രസാദ്

text_fields
bookmark_border
വെയ്​റ്ററല്ല, സചിൻ തിരഞ്ഞയാൾ സെക്യൂരിറ്റി ഗാർഡ്​; ത്രില്ലടിച്ച്​​ ഗുരു​പ്രസാദ്
cancel
camera_alt?????? ????????????. ????? ?????????? ?????????? ?????????? ??????

​ചെന്നൈ: ക്രിക്കറ്റ്​ ഇതിഹാസം സചിന്​ ‘ഉപദേശം’ നൽകിയ ആൾ ആരാണെന്നുള്ള ക്രിക്കറ്റ്​ പ്രേമികളുടെ കാത്തിരിപ്പിന്​ വിരാമം. ചെന്നൈ പെരമ്പൂർ സ്വദേശിയും താജ്​ ഗ്രൂപ്പ്​ ജീവനക്കാരനുമായ ഗുരുപ്രസാദ്​ ആണ്​ അതെന്ന്​ വെളിപ്പെടുത്തിയത്​ താജ്​ ഗ്രൂപ്പ്​ തന്നെയാണ്​.

കഴിഞ്ഞ ദിവസമാണ്​ 19 വർഷം മുമ്പ്​ ചെ​െന്നെയിൽ ആസ്​ത്രേലിയക്കെതിരായ ടെസ്​റ്റ്​ കളിക്കാനെത്തിയപ്പോഴുണ്ടായ സംഭവം സചിൻ ട്വിറ്റർ വീഡിയോയിലൂടെ വിവരിച്ചത്​​. താജ്​ ഹോട്ടലിൽ താമസിക്കു​​േമ്പാൾ റൂമിലേക്ക്​ കാപ്പിയുമായി വന്ന ​‘വെയ്​റ്റർ’ സചിൻെറ ബാറ്റിങ്​ ശൈലിയിൽ ചെറിയ ചില മാറ്റങ്ങൾ വന്നിട്ട​ുണ്ടെന്നും അതിന്​ കാരണം കൈമുട്ടിലിടുന്ന പാഡ്​ (എൽബോ ഗാർഡ്​) ആണെന്നുമുള്ള നിരീക്ഷണം പങ്കുവെക്കുകയായിരുന്നു. കൗതുകകരമായ ഈ നിരീക്ഷണം ശരിയാണെന്ന്​ കണ്ടെത്തിയ താൻ എൽബോ ഗാർഡിൽ മാറ്റങ്ങൾ വരുത്തിയെന്നും പഴയ ശൈലിയിലേക്ക്​ മടങ്ങാൻ കഴിഞ്ഞെന്നും പറഞ്ഞ സചിൻ, അയാൾ എവിടെയാണെന്ന്​ അറിയാനും കാണാനും ആഗ്രഹമുണ്ടെന്നും വെളി​പ്പെടുത്തി. ആളെ കണ്ടെത്താൻ ആരാധകരുടെ സഹായവും സചിൻ തേടി.

ഇതിന്​ പിന്നാലെയാണ്​ അത്​ ഗുരുപ്രസാദ്​ ആയിരുന്നെന്ന്​ കണ്ടെത്തി താജ്​ ഹോട്ടൽസ്​ ട്വിറ്ററിലെത്തിയത്​. ‘ചെന്നൈയിൽ താമസത്തിനിടെ ഞങ്ങളുടെ സഹപ്രവർത്തകനുമായി കണ്ടുമുട്ടിയ പഴയ ഓർമകൾ പങ്കുവച്ചതിന് ഹൃദ്യമായ നന്ദി സചിൻ. താജ്​ ഹോട്ടൽസിൻെറ പാരമ്പര്യത്തെ ഹൃദയത്തോട്​ ചേർത്തുപിടിക്കുന്ന ഈ സഹപ്രവർത്തകർ ഞങ്ങളുടെ അഭിമാനമാണ്​. താങ്കൾ തിരയുന്നയാളെ ഞങ്ങൾ കണ്ടെത്തി. നിങ്ങൾ ഇരുവരും വീണ്ടും കണ്ടുമുട്ടാനിടയാകുന്നതിൽ അതിയായ സന്തോഷമുണ്ട്​’- താജ്​ ഹോട്ടൽസ്​ ട്വിറ്ററിൽ കുറിച്ചു. സചിനൊപ്പം ഗുരുപ്രസാദ്​ അന്നെടുത്ത​ ഫോ​ട്ടോയും സചിനെ ടാഗ്​ ചെയ്​ത്​ അവർ ട്വിറ്ററിലിട്ടു.

ഗുരുപ്രസാദ്​

അതേസമയം, സംഭവം കഴിഞ്ഞ്​ രണ്ട്​ പതിറ്റാണ്ടിനോട്​ അടുത്തിട്ടും സചിൻ തന്നെ ഓർത്തിരിക്കുന്നതിൻെറ അത്​ഭുതം ഇനിയും വിട്ടുമാറിയിട്ടി​​ല്ലെന്ന്​ ഗുരുപ്രസാദ്​ പറയുന്നു. ‘സചിനെ പോലുള്ള ഇതിഹാസ താരങ്ങളെ കാണാൻ ആരാധകർ എന്നും കൊതിക്കാറുണ്ട്​. അദ്ദേഹം എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത്​ ഏറെ സന്തോഷം തരുന്ന കാര്യമാണ്​. അതിനായുള്ള കാത്തിരിപ്പിലാണ്​ ഞാൻ. ഞാൻ മാത്രമല്ല, എൻെറ കുടുംബാംഗങ്ങളും അയൽവാസികളും സചിനെ കാണാൻ കഴിയുമെന്ന ആവേശത്തിലാണ്​. എൻെറ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം അൽപ സമയം ചെലവഴിക്കണമെന്നാണ്​ സചിനോടുള്ള എൻെറ അഭ്യർഥന’ -ഗുരുപ്രസാദ്​ മാധ്യമങ്ങളോട്​ പറഞ്ഞു.

സചിനുമായി കൂടിക്കാഴ്​ച നടത്തുന്ന സമയത്ത്​ ടീമിൻെറ സുരക്ഷ ചുമതലയുള്ള സെക്യൂരിറ്റി ഗാർഡ്​ ആയിരുന്നു ഗുരു​പ്രസാദ്​. വെയ്​റ്ററുടേതിന്​ സമാനമായ യൂനിഫോം ധരിച്ചത്​ കൊണ്ടായിരിക്കും സചിൻ തെറ്റിദ്ധരിച്ചതെന്ന്​ ഗുരുപ്രസാദ്​ പറയുന്നു. ‘സചിൻ റൂമിൽ നിന്നിറങ്ങി ലിഫ്​റ്റിന്​ അടുത്തേക്ക്​ വരു​േമ്പാളാണ്​ ഞാൻ ഓ​ട്ടോഗ്രാഫിനായി ചെല്ലുന്നത്​. ഓ​ട്ടോഗ്രാഫ്​ ലഭിച്ച ശേഷം ഞാൻ കടുത്ത ആരാധകനാണെന്നും ഒരു കാര്യം സംസാരിക്കാനുണ്ടെന്നും അറിയിച്ചു. അദ്ദേഹം അതിന്​ അനുവദിച്ചപ്പോളാണ്​ എൽബോ ഗാർഡ്​ ബാറ്റിങ്​ ശൈലിയെ ബാധിക്കുന്നുണ്ടെന്ന്​ പറയുന്നത്​. സചിൻെറ ഓരോ ഷോട്ടും പല തവണ റീവൈൻഡ്​ ചെയ്​ത്​ നിരീക്ഷിക്കാറുണ്ടായിരുന്നു ഞാൻ. അപ്പോളാണ്​ എൽബോ ഗാർഡിൻെറ പ്രശ്​നം കൈക്കുഴയുടെയും മറ്റും ചലനത്തെ ബാധിക്കുന്നുണ്ടെന്ന്​ കണ്ടെത്തിയത്​. ഇക്കാര്യം അദ്ദേഹം ഗൗരവമായി എടുത്തെന്നും എൽബോ ഗാർഡിൽ മാറ്റങ്ങൾ വരുത്തിയെന്നും അത്​ ഇപ്പോഴും ഓർത്തിരിക്കുന്നു എന്നതും ഏറെ അഭിമാനം നൽകുന്നു’ -ഗുരുപ്രസാദ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twittersachin tendulkarfinds fan
News Summary - Taj finds employee who gave advice to Sachin Tendulkar -India news
Next Story