Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസിഡ്നിയിൽ കനത്ത മഴ;...

സിഡ്നിയിൽ കനത്ത മഴ; വനിത ട്വൻറി 20 ലോകകപ്പ് സെമി ഫൈനൽ വൈകുന്നു

text_fields
bookmark_border
സിഡ്നിയിൽ കനത്ത മഴ; വനിത ട്വൻറി 20 ലോകകപ്പ് സെമി ഫൈനൽ വൈകുന്നു
cancel

സി​ഡ്​​നി: വനിത ട്വൻറി 20 ലോകകപ്പിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനൽ മത്സരം കനത്ത മഴമൂലം വൈകുന്നു. മ ത്സരം ഉപേക്ഷിക്കുകയാണെങ്കിൽ ഗ്രൂപ്പ് ജേതാക്കളെന്ന നിലയിൽ ഇന്ത്യ ഫൈനലിലേക്ക് പ്രവേശിക്കും. സെമിഫൈനലിന്​ റിസ ർവ്​ ദിനം വേണമെന്ന​ ക്രിക്കറ്റ്​ ആസ്​​ട്രേലിയയുടെ ആവശ്യം ഐ.സി.സി തള്ളിയിരുന്നു.

വെസ്​റ്റിൻഡീസിലെ വീഴ്​ചക ്ക്​ ആസ്​​ട്രേലിയയിൽ മറുപടി കൊടുക്കാൻ ഒരുങ്ങിയാണ് ഇന്ത്യൻ വനിതകൾ സെമിയിൽ ഇറങ്ങുന്നത്. വനിത ട്വൻറി 20 ലോകകപ്പ ി​​​െൻറ കഴിഞ്ഞ പതിപ്പിൽ സെമിഫൈനലിൽ തങ്ങളെ പുറത്താക്കിയ ഇംഗ്ലണ്ടിനോട്​ പകരം ചോദിക്കുകയാണ്​ ഇന്ത്യൻ ടീമി​​​െൻറ ലക്ഷ്യം. ചരിത്രത്തിൽ ആദ്യമായി ​കലാശക്കളിക്ക്​ അർഹത നേടുകയെന്ന ലക്ഷ്യത്തോടെയാണ്​ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്നത്​.

ട്വ​ൻ​റി20 ലോ​ക​ക​പ്പി​ൽ റെ​ക്കോ​ഡ്​ ആ​രാ​ധ​ക​രു​ടെ മു​ന്നി​ൽ ആ​തി​ഥേ​യ​രും നി​ല​വി​ലെ ജേ​താ​ക്ക​ളു​മാ​യ ആ​സ്​​ട്രേ​ലി​യ​യെ ത​ക​ർ​ത്താണ്​ പെൺകരുത്ത്​ പോരാട്ടം തുടങ്ങിയത്​. ഒ​രു​മ​ത്സ​രം​പോ​ലും തോ​ൽ​ക്കാ​ത്ത ഇ​ന്ത്യ വ്യാ​ഴാ​ഴ്​​ച​ ന​ട​ക്കു​ന്ന സെ​മി​യി​ൽ മു​ൻ​ജേ​താ​ക്ക​ളാ​യ ഇം​ഗ്ല​ണ്ടി​നെ തോൽപിച്ചാൽ ചരിത്രമാകും. ടൂർണമ​​െൻറി​​​െൻറ ​ ചരിത്രത്തിൽ കലാശക്കളിക്ക്​ അർഹത നേടുന്നതിനൊപ്പം ഇംഗ്ലണ്ടിനെതിരെ ആദ്യ ജയവുമാകും.

ടൂ​ർ​ണ​മ​​െൻറി​​​െൻറ ക​ഴി​ഞ്ഞ ഏ​ഴ്​ എ​ഡി​ഷ​നു​ക​ളി​ൽ ഒ​ന്നി​ൽ​പോ​ലും ഫൈ​ന​ൽ പ്ര​വേ​ശ​നം സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ൽ​കൂ​ടി കി​രീ​ട​ഫേ​വ​റി​റ്റു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ട്ട ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങ്ങും സം​ഘ​വും പ്ര​തീ​ക്ഷ കാ​ക്കു​മെ​ന്നാ​ണ്​ വി​ശ്വാ​സം. മ​റ്റൊ​രു സെ​മി​ഫൈ​ന​ലി​ൽ ആ​സ്​​ട്രേ​ലി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടും.

ഷ​ഫാ​ലി​യും യാ​ദ​വു​മാ​രും തു​ണ​ക്ക​​ട്ടെ
ആ​സ്​​ട്രേ​ലി​യ​യെ 18 റ​ൺ​സി​ന്​ വീ​ഴ്​​ത്തി​ തു​ട​ങ്ങി​യ ശേ​ഷം ബം​ഗ്ലാ​ദേ​ശ്, ന്യൂ​സി​ല​ൻ​ഡ്, ശ്രീ​ല​ങ്ക ടീ​മു​ക​ളെ തോ​ൽ​പി​ച്ച്​ കൂ​ടു​ത​ൽ ശ​ക്​​തി നേ​ടി​യാ​ണ്​ ഇ​ന്ത്യ​ മു​ഴു​വ​ൻ പോ​യ​ൻ​റു​ക​ളു​മാ​യി ആ​ദ്യം സെ​മി ബെ​ർ​ത്തു​റ​പ്പി​ച്ച​ത്. മു​ൻ​നി​ര ബാ​റ്റ്​​സ്​​വു​മ​ൺ​സി​​​െൻറ​യും ബൗ​ളി​ങ് ​നി​ര​യു​ടെ​യും ക​രു​ത്തി​ലാ​യി​രു​ന്നു ടീ​മി​​​െൻറ ഇ​തു​വ​രെ​യു​ള്ള മു​ന്നേ​റ്റം.

ടീ​മി​ലെ സീ​നി​യ​ർ താ​ര​ങ്ങ​ളാ​യ സ്​​മൃ​തി മ​ന്ദാ​ന​യും ഹ​ർ​മ​ൻ​പ്രീ​തും കൂ​ടി ഫോ​മി​ലേ​ക്കു​യ​ർ​ന്നാ​ൽ ഇ​ന്ത്യ​ക്ക്​ അ​നാ​യാ​സം 150 റ​ൺ​സി​നു​ മു​ക​ളി​ൽ സ്​​കോ​ർ ചെ​യ്യാ​നാ​കും. 161 റ​ൺ​സു​മാ​യി ടൂ​ർ​ണ​മ​​െൻറി​ലെ ടോ​പ്​​സ്​​കോ​റ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​തു​ള്ള ഷ​ഫാ​ലി വ​ർ​മ​യാ​ണ്​ ബാ​റ്റി​ങ്ങി​ലെ തു​റു​പ്പ്​ ചീ​ട്ട്. നാ​ല്​ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും ഒ​മ്പ​തു വി​ക്ക​റ്റു​മാ​യി വി​ക്ക​റ്റ്​​വേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തു​ള്ള സ്​​പി​ന്ന​ർ പൂ​നം യാ​ദ​വാ​ണ്​ ബൗ​ളി​ങ്​ നി​ര​യെ ന​യി​ക്കു​ന്ന​ത്. രാ​ധ യാ​ദ​വ്, ശി​ഖ പാ​ണ്ഡെ, രാ​ജേ​ശ്വ​രി ഗെ​യ്​​ക്വാ​ദ്​ എ​ന്നി​വ​ർ ചേ​രു​ന്ന ഇ​ന്ത്യ​ൻ​ബൗ​ളി​ങ്​ നി​ര​യു​ടെ മി​ക​വി​ലാ​ണ്​ താ​ര​ത​മ്യേ​ന ദു​ർ​ബ​ല സ്​​കോ​റു​ക​ൾ ഇ​ന്ത്യ പ്ര​തി​രോ​ധി​ച്ച​ത്.

ച​രി​ത്രം ഇം​ഗ്ല​ണ്ടി​ന്​ അ​നു​കൂ​ലം
മൂ​ന്നു​ ജ​യ​വും ഒ​രു തോ​ൽ​വി​യു​മാ​യി ഗ്രൂ​പ്​​ ബി​യി​ൽ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യാ​ണ്​ ഇം​ഗ്ല​ണ്ടി​​​െൻറ സെ​മി പ്ര​വേ​ശ​നം. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ മു​ന്നി​ൽ മാ​ത്ര​മാ​ണ​്​ പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​ന്ത്യ​ക്ക്​ നേ​ർ​വി​പ​രീ​ത​മാ​യി​ക്കൊ​ണ്ട്​ ബാ​റ്റി​ങ്ങി​ലാ​ണ്​ ഇം​ഗ്ല​ണ്ടി​​​െൻറ ക​രു​ത്ത്. റ​ൺ​വേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ആ​ദ്യ ര​ണ്ടു​ സ്​​ഥാ​നം കൈ​യാ​ളു​ന്ന​ത്​ ഇം​ഗ്ല​ണ്ടി​​​െൻറ ന​ദാ​ലി സ്​​കി​വ​റും ( 202) നാ​യി​ക ഹീ​ഥ​ർ നൈ​റ്റു​മാ​ണ്​ (193).

ലെ​ഗ്​ സ്​​പി​ന്ന​ർ സോ​ഫി എ​ക്​​സ്​​ലെ​സ്​​റ്റ​ണും (എ​ട്ട്​​വി​ക്ക​റ്റ്) പേ​സ​ർ അ​ന്യ ശ്രു​ഭ്​​സോ​ളു​മാ​ണ്​ (ഏ​ഴ്​ വി​ക്ക​റ്റ്) ബൗ​ളി​ങ്ങി​ലെ പ്ര​ധാ​നി​ക​ൾ. ക​ട​ലാ​സി​ൽ ഇം​ഗ്ല​ണ്ടാ​ണ് കൂ​ടു​ത​ൽ ക​രു​ത്ത​ർ. ടൂ​ർ​ണ​മ​​െൻറി​ൽ ഇ​തു​വ​രെ ക​ണ്ടു​മു​ട്ടി​യ അ​ഞ്ചി​ൽ അ​ഞ്ച്​ മ​ത്സ​ര​ങ്ങ​ളി​ലും ജ​യം ഇം​ഗ്ലീ​ഷു​കാ​ർ​ക്കാ​യി​രു​ന്നു. വെ​സ്​​റ്റി​ൻ​ഡീ​സി​ൽ ക​ഴി​ഞ്ഞ ത​വ​ണ ന​ട​ന്ന ലോ​ക​ക​പ്പ്​ സെ​മി​യി​ൽ എ​ട്ടു​വി​ക്ക​റ്റി​നാ​യി​രു​ന്നു അ​വ​ർ നീ​ല​പ്പ​ട​യെ കെ​ട്ടു​കെ​ട്ടി​ച്ച​ത്. എ​ന്നാ​ൽ, ലോ​ക​ക​പ്പി​നു​മു​ന്നോ​ടി​യാ​യി ന​ട​ന്ന ത്രി​രാ​ഷ്​​ട്ര ടൂ​ർ​ണ​മ​​െൻറി​ൽ നേ​ടി​യ വി​ജ​യം ഇ​ന്ത്യ​ൻ ടീ​മി​ന്​ ആ​ത്മ​വി​ശ്വാ​സ​മേ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newscricket newst20 women's world cup
News Summary - t20 world cup Toss delayed in Sydney due to heavy rain -sports news
Next Story