Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വൻറി20 ലോകകപ്പ്​...

ട്വൻറി20 ലോകകപ്പ്​ 2022ലേക്ക്​ മാറ്റിയേക്കും

text_fields
bookmark_border
ട്വൻറി20 ലോകകപ്പ്​ 2022ലേക്ക്​ മാറ്റിയേക്കും
cancel

ന്യൂഡൽഹി: ഈ വർഷം ആസ്​ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വൻറി20 ലോകകപ്പ്​ 2022ലേക്ക്​ മാറ്റിയേക്കും. കോവിഡ്​ വ്യാപനം കുറയാത്ത സാഹചര്യത്തിലാണ്​ രാജ്യന്തര ക്രിക്കറ്റ്​ കൗൺസിലിൻെറ നീക്കം. വ്യാഴാഴ്​ച നടക്കുന്ന രാജ്യന്തര ക്രിക്കറ്റ്​ കൗൺസിൽ യോഗത്തിൽ പ്രഖ്യാപനമുണ്ടാകുമെന്ന്​ ഐ.സി.സി ബോർഡ്​ അംഗം വാർത്ത ഏജൻസിയായ പി.ടി.ഐയോട്​ വെളിപ്പെടുത്തി. ഇതോടെ ഒക്​ടോബറിൽ ​ഇന്ത്യൻ ​പ്രീമിയർ ലീഗ്​ നടക്കാൻ സാധ്യതയേറി. ലോകകപ്പ്​ മാറ്റിവെക്കുന്ന പ്രഖ്യാപനം വരുന്നതോടെ രാജ്യങ്ങൾക്ക്​ തങ്ങളുടെ പരമ്പരകളുടെ കാര്യത്തിൽ ഏകദേശ ധാരണയിലെത്താം. 

2021ൽ ഇന്ത്യയിൽ ട്വൻറി20 ലോകകപ്പ്​ നടക്കുന്നതിനാൽ ആസ്​ട്രേലിയൻ എഡിഷൻ 2022ലേക്ക്​ മാറ്റാൻ ഐ.സി.സി ഇവൻറ്​സ്​ കമ്മറ്റി ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോവിഡ്​ കാരണം വന്ന സാമ്പത്തിക നഷ്​ടം നികത്താൻ പല ക്രിക്കറ്റ്​ ബോർഡുകളും പരമ്പരകൾ കളിക്കാനാണ്​ താൽപര്യം പ്രകടിപ്പിക്കുന്നത്​. രാജ്യങ്ങൾക്ക്​ മാ​ത്രമല്ല, ​ഐ.സി.സി ടൂർണമ​െൻറുകളും ബി.സി.സി.ഐയുടെ ഐ.പി.എല്ലുമടക്കം സംപ്രേഷണം ചെയ്യുന്ന സ്​റ്റാർ നെറ്റ്​വർക്കടക്കമുള്ള ബ്രോഡ്​കാസ്​റ്റർമാർക്കും ഇതേ അഭിപ്രായമാണെന്ന്​ ബോർഡ്​ അംഗം വ്യക്​തമാക്കി. 

കാര്യങ്ങൾ സാധരണഗതിയി​ലായ ശേഷം ഐ.സി.സിയുടെയും കേന്ദ്ര സർക്കാറിൻെറയും മാർഗനിർദേശങ്ങൾ പാലിച്ച്​ ഐ.പി.എൽ​ നടത്താനാണ്​ ബി.സി.സി.ഐ പദ്ധതിയിടുന്നത്​. മത്സരങ്ങൾ വെട്ടിക്കുറച്ചും അടച്ചിട്ട സ്​റ്റേഡിയത്തിലോ, കാണികളുടെ എണ്ണം നിയന്ത്രിച്ചോ നടത്താനും ആലോചിക്കുന്നുണ്ട്​. ടീമുകളുടെ സൗകര്യം പരിഗണിച്ച്​ വേദികൾ രണ്ട്​ നഗരങ്ങളിലേക്ക്​ ചുരുക്കാനും നീക്കമുണ്ട്. ​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIaustraliaIPLiccT20 World CupIndia Newsstar network
News Summary - T20 World Cup to be postponed to 2022- sports
Next Story