Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂസിലൻഡിനെതിരായ ട്വൻറി20: ഔദ്യോഗിക സംഘം ഇന്ന് ഗ്രീൻഫീൽഡിൽ 

text_fields
bookmark_border
ന്യൂസിലൻഡിനെതിരായ ട്വൻറി20: ഔദ്യോഗിക സംഘം ഇന്ന് ഗ്രീൻഫീൽഡിൽ 
cancel

തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നവംബർ ഏഴിന്​ നടക്കുന്ന ട്വൻറി20 മത്സരത്തിന് മുന്നോടിയായി ഗ്രീൻഫീൽഡ് സ്​റ്റേഡിയത്തിലെ സൗകര്യം പരിശോധിക്കുന്നതിന് ബി.സി.സി.ഐ-ന്യൂസിലൻഡ് ഔദ്യോഗിക സംഘം ഇന്ന് തലസ്ഥാനത്തെത്തും. 

ബി.സി.സി.ഐ ക്രിക്കറ്റ് ഓപറേഷൻ തലവൻ അമിത് സിദ്ധേശ്വർ, ന്യൂസിലൻഡ് ക്രിക്കറ്റ് ടീം മാനേജർ മൈക്കിൾ സാൻഡിൽ, ടീമി‍​െൻറ സുരക്ഷ തലവൻ ഇയാൻ ഡേവിഡ് സ്നേയർ എന്നിവരാണ് ബുധനാഴ്ച രാവിലെ 10 മണിയോടെ ഗ്രീൻഫീൽഡിലെത്തുന്നത്. 

സ്​റ്റേഡിയത്തിൽ ടീമിനായി ഏർപ്പെടുത്തിയ സൗകര്യം വിലയിരുത്തുന്ന സംഘം തുടർന്ന് ടീമുകൾക്ക് താമസം ഒരുക്കിയിട്ടുള്ള കോവളത്തെ ലീല ഹോട്ടലും സന്ദർശിക്കും. സ്​റ്റേഡിയത്തിലെ സുരക്ഷയെ സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ​െബഹ്റയുടെ നേതൃത്വത്തിൽ ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരുമായി സംഘം ചർച്ചനടത്തും. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - t20 newzeland -Sports news
Next Story