ദുബൈ: 2020 ഒക്ടോബർ, നവംബർ മാസങ്ങളിൽ ആസ്ട്രേലിയയിൽ നടക്കേണ്ട ട്വൻറി 20 ക്രിക്കറ്റ് ല ോകകപ്പ് മാറ്റിവെക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. വ്യാഴാഴ്ച ടെലികോൺഫറൻസ് വഴി നടന്ന ഐ.സി.സി ഉന്നതതല യോഗത്തിൽ ലോകകപ്പ് ഒരുക്കങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചത്.
അതേസമയം, മാറ്റിവെക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട നടപടികളും ചർച്ചചെയ്തു. കോവിഡ് മൂലം മുടങ്ങിയ പരമ്പരകളും മുടങ്ങാൻ സാധ്യതയുള്ള മത്സരങ്ങളും പുനഃക്രമീകരിക്കുന്നതും ചർച്ചചെയ്തു. 2023 വരെയുള്ള ടൂർണമെൻറുകളും പരമ്പരകളും പുനഃക്രമീകരിക്കുന്നത് എല്ലാവരും അംഗീകരിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ജൂണിൽ തീരുമാനിച്ച ഏകദിന ലീഗും പിന്നീട് നടത്താനായി മാറ്റിയതായും ഐ.സി.സി വാർത്തക്കുറിപ്പിൽ അറിയിച്ചു.