സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫി; കർണാടക  ജേതാക്കൾ

00:16 AM
15/03/2019
Karnataka-Maiden-Syed-Mushtaq-Ali-Trophy

ഇ​ന്ദോ​ർ: ദേ​ശീ​യ ട്വ​ൻ​റി20 ടൂ​ർ​ണ​മ​െൻറാ​യ സ​യ്യി​ദ്​ മു​ഷ്​​താ​ഖ്​ അ​ലി ട്രോ​ഫി ക​ർ​ണാ​ട​ക​ക്ക്. ഫൈ​ന​ലി​ൽ മ​ഹാ​രാ​ഷ്​​ട്ര​യെ എ​ട്ട്​ വി​ക്ക​റ്റി​ന്​ ത​ക​ർ​ത്താ​ണ്​ ക​ർ​ണാ​ട​ക​യു​ടെ കി​രീ​ട​ധാ​ര​ണം. ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത മ​ഹാ​രാ​ഷ്​​ട്ര 20 ഒാ​വ​റി​ൽ നാ​ലു വി​ക്ക​റ്റി​ന്​ 155 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ ക​ർ​ണാ​ട​ക ഒ​മ്പ​ത്​ പ​ന്ത്​ ബാ​ക്കി​യി​രി​​ക്കെ ര​ണ്ട്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ത​ക​ർ​പ്പ​ൻ അ​ർ​ധ സെ​ഞ്ച്വ​റി​ക​ൾ നേ​ടി​യ മാ​യ​ങ്ക്​ അ​ഗ​ർ​വാ​ളും (54 പ​ന്തി​ൽ മൂ​ന്ന്​ സി​ക്​​സും അ​ഞ്ച്​ ഫോ​റു​മ​ട​ക്കം 81 നോ​ട്ടൗ​ട്ട്) രോ​ഹ​ൻ ക​ദ​മും (39 പ​ന്തി​ൽ മൂ​ന്ന്​ സി​ക്​​സും ആ​റ്​ ഫോ​റു​മ​ട​ക്കം 60) ആ​ണ്​ ക​ർ​ണാ​ട​ക​ക്ക്​ വി​ജ​യ​മൊ​രു​ക്കി​യ​ത്. നേ​ര​ത്തേ നൗ​ഷാ​ദ്​ ശൈ​ഖി​​െൻറ (41 പ​ന്തി​ൽ മൂ​ന്ന്​ സി​ക്​​സും അ​ഞ്ച്​ ഫോ​റു​മ​ട​ക്കം 69 നോ​ട്ടൗ​ട്ട്) അ​ർ​ധ ശ​ത​ക​മാ​ണ്​ മ​ഹാ​രാ​ഷ്​​ട്ര​ക്ക്​ ഭേ​ദ​പ്പെ​ട്ട സ്​​കോ​ർ ന​ൽ​കി​യ​ത്.

Loading...
COMMENTS