Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഷ്​താഖ്​ അലി ട്രോഫി ക്രിക്കറ്റ്​: കേരളത്തിന്​ ആദ്യ ജയം

text_fields
bookmark_border
t-20-team.jpg
cancel

വിശാഖപട്ടണം: മുഷ്​താഖ്​ അലി ട്രോഫി ട്വൻറി20 ക്രിക്കറ്റിൽ തുടർ തോൽവികളിൽ കിതച്ച കേരളത്തിന്​ ഒടുവിൽ ആശ്വാസജയം. ഗോവക്കെതിരായ മത്സരത്തിൽ ഒമ്പതു വിക്കറ്റിനാണ്​ ​േകരളം ജയിച്ചത്​. ആദ്യം ബാറ്റുചെയ്​ത ഗോവ 20 ഒാവറിൽ 138 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരുവിക്കറ്റ്​ നഷ്​ടത്തിൽ വിജയലക്ഷ്യം കണ്ടു.

44 പന്തിൽ 64 റൺസെടുത്ത സംഞ്ജു വി. സാംസണി​െൻറ ബാറ്റിങ് പ്രകടനത്തിലാണ് ഗോവയെ എളുപ്പം മറികടന്നത്. വിഷ്ണു വിനോദി​െൻറ (34) വിക്കറ്റുമാത്രമാണ് കേരളത്തിന് നഷ്ടമായത്. രണ്ടാമനായെത്തിയ അരുൺ കാർത്തിക് (37) സഞ്ജുവിന് പിന്തുണ നൽകി.കഴിഞ്ഞ മൂന്ന് മത്സരത്തിലും തോറ്റതോടെ, സൗത്ത് സോണിൽ കേരളത്തിന് നാലു പോയൻറ് മാത്രമാണ്. 12 പോയൻറുമായി കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

അതിവേഗം കരുൺ
മറ്റൊരു മത്സരത്തിൽ കരുൺ നായർ 48 പന്തിൽ സെഞ്ച്വറിയുമായി ​െകാടുങ്കാറ്റാ​യപ്പോൾ, തമിഴ്​നാടിനെ കർണാടക 78 റൺസിന്​ തോൽപിച്ചു. സെൻട്രൽ സോണിൽ വിദർഭയും രാജസ്​ഥാനുമാണ്​ 12 പോയ​േൻറാടെ ആദ്യ സ്​ഥാനങ്ങളിൽ. നോർത്ത്​ സോണിൽ ഡൽഹി, ഹിമാചൽ, പഞ്ചാബ്​ എന്നിവർ എട്ടു പോയ​േൻറാടെ മുന്നിലുണ്ട്​. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SYED MUSHTAQ ALI TROPHY Kerala Won - Sports News
Next Story