Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 7:57 AM GMT Updated On
date_range 2018-01-03T23:33:54+05:30ഇംഗ്ലീഷ് പടക്ക് നാളെ മുതൽ അഭിമാന പോരാട്ടം
text_fieldsസിഡ്നി: ആഷസിൽ പരമ്പരജയം തേടി ആസ്ട്രേലിയൻ മണ്ണിലെത്തിയ ഇംഗ്ലീഷ് പടക്ക് നാളെ മുതൽ അഭിമാന പോരാട്ടം. 3-0ത്തിന് പരമ്പര കൈവിട്ട ഇംഗ്ലീഷുകാരുടെ ലക്ഷ്യം ആശ്വാസ ജയം. ബുധനാഴ്ച സിഡ്നിയിലാണ് അഞ്ചാം ടെസ്റ്റിന് തുടക്കം. അഞ്ചുമത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മൂന്നും ജയിച്ച ആസ്ട്രേലിയ പരമ്പര സ്വന്തമാക്കി. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായി തിരിച്ചടിച്ചെങ്കിലും മത്സരം സമനിലയിൽ അവസാനിച്ചു.
Next Story