സിഡ്നി: ഇന്ത്യൻ ടെസ്റ്റ് ടീമിലെ വന്മതിലായിരുന്നു രാഹുൽ ദ്രാവിഡ്. സചിൻ ടെണ്ടുൽക റും വീരേന്ദർ സെവാഗും സൗരവ് ഗാംഗുലിയും വി.വി.എസ്. ലക്ഷ്മണുമടങ്ങിയ സ്ട്രോക് മേക്ക ർമാർക്കിടയിൽ ഏതു കൊടുങ്കാറ്റിലും ആടിയുലയാതെ നങ്കൂരമിട്ട് ടീമിനെ കരക്കടുപ്പി ക്കുന്ന താരം. ടീമിലെത്തിയതുമുതൽ ദ്രാവിഡിെൻറ പിൻഗാമി എന്ന വിളിപ്പേരുണ്ടെങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുപുറത്ത് അതിനോട് പൂർണമായും നീതിപുലർത്താവുന്ന രീതിയി ലുള്ള കളി കെട്ടഴിക്കാൻ ചേതേശ്വർ പുജാരക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല.
എന്നാൽ, ഇത് തവണത്തെ ഒാസിസ് പര്യടനത്തിൽ ഇൗ വലങ്കയ്യൻ ബാറ്റ്സ്മാെൻറ കളി വേറെ ലെവലിലാണ്. ര ണ്ടാം വന്മതിൽ എന്ന വിളിപ്പേര് അന്വർഥമാക്കുന്ന പ്രകടനമാണ് സൗരാഷ്ട്രക്കാരെൻറ ബാറ്റിൽനിന്ന് പിറന്നുകൊണ്ടിരിക്കുന്നത്. പര്യടനത്തിലെ അഞ്ച് ടെസ്റ്റിനിടെ പുജാരയുടെ മൂന്നാം സെഞ്ച്വറിയാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ പിറന്നത്. 139 റൺസുമായി പുറത്താവാതെ നിൽക്കുന്ന പുജാരയുടെയും തുടർച്ചയായ രണ്ടാം അർധശതകം സ്വന്തമാക്കിയ മായങ്ക് അഗർവാളിെൻറയും (77) കരുത്തിൽ പരമ്പരയിലെ അവസാന ടെസ്റ്റിെൻറ ആദ്യ ദിനം ഇന്ത്യ നാലുവിക്കറ്റിന് 303 എന്ന മികച്ച നിലയിലാണ്. ആസ്ട്രേലിയക്കെതിരായ പരമ്പര തോൽക്കില്ലെന്നുറപ്പാക്കിയ ഇന്ത്യക്ക് ചരിത്ര പരമ്പര നേട്ടത്തിലേക്ക് മുന്നേറാൻ ഇന്ന് വമ്പൻ ഒന്നാം ഇന്നിങ്സ് സ്കോറാവും ലക്ഷ്യം.

ഇരട്ട മാറ്റത്തോടെ ഇരുനിരയും
രണ്ട് മാറ്റങ്ങൾ വീതം വരുത്തിയാണ് ഇന്ത്യയും ഒാസിസും നിർണായക പോരാട്ടത്തിനിറങ്ങിയത്. കടിഞ്ഞൂൽ കുഞ്ഞിനെ കാണാൻ ഇന്ത്യയിലേക്ക് തിരിച്ച രോഹിത് ശർമക്കുപകരം ലോകേഷ് രാഹുലും പരിക്കേറ്റ ഇശാന്ത് ശർമക്കുപകരം ചൈനമാൻ സ്പിന്നർ കുൽദീപ് യാദവുമാണ് ഇന്ത്യൻ നിരയിൽ ഇറങ്ങിയത്. രാഹുൽ ഒാപണിങ്ങിലേക്ക് എത്തിയപ്പോൾ ഹനുമ വിഹാരി ആറാം നമ്പറിലേക്ക് മടങ്ങി. കഴിഞ്ഞദിവസം പ്രഖ്യാപിച്ച 13 അംഗ ടീമിൽപ്പെട്ട രവിചന്ദ്ര അശ്വിനും ഉമേഷ് യാദവും പുറത്തിരുന്നു. ആസ്ട്രേലിയൻ നിരയിൽ ഫോമിലല്ലാത്ത ആരോൺ ഫിഞ്ചിനുപകരം മാർനസ് ലബുഷാഗെയും ഒാൾറൗണ്ടർ മിച്ചൽ മാർഷിെൻറ സ്ഥാനത്ത് പീറ്റർ ഹാൻസ്കോമ്പും എത്തി.
ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും (23) വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെക്കും (18) തുടക്കം മുതലാക്കാനാവാതെപോയപ്പോൾ വീണുകിട്ടിയ അവസരം മുതലാക്കാൻ രാഹുലിന് (ഒമ്പത്) ഇൗ ഇന്നിങ്സിലും കഴിഞ്ഞില്ല. പരിചിതമല്ലാത്ത ഒാപണിങ്ങിൽനിന്നുമാറി ആറാം നമ്പറിൽ തിരിച്ചെത്തിയ ഹനുമ വിഹാരിയാണ് 39 റൺസുമായി പുജാരക്കൊപ്പം ക്രീസിൽ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി അഗർവാളിനൊപ്പം രാഹുൽ ഒാപണിങ്ങിനെത്തിയപ്പോൾ കഴിഞ്ഞവർഷം ജനുവരിക്കുശേഷം വിദേശത്തെ 12ാം ടെസ്റ്റിൽ ഇന്ത്യയുടെ ആറാമത് ഒാപണിങ് ജോടിയായിരുന്നു ഇത്. ആദ്യ ഒാവറിൽ മിച്ചൽ സ്റ്റാർക്കിെന രണ്ടുവട്ടം എഡ്ജ് ചെയ്ത രാഹുൽ ഹാസൽവുഡിെൻറ അടുത്ത ഒാവറിൽ ഫസ്റ്റ് സ്ലിപ്പിൽ ഷോൺ മാർഷിന് പിടികൊടുത്ത് മടങ്ങി.
അടിത്തറയിട്ട് പുജാരയും അഗർവാളും
എന്നാൽ, അഗർവാളിന് പുജാര കൂെട്ടത്തിയതോടെ കളി മാറി. പരമ്പരയിലുടനീളം പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച് ഒാസിസ് ബൗളിങ്ങിനെ ചെറുത്തുനിന്ന പുജാരയും അരങ്ങേറ്റ ഇന്നിങ്സിൽതന്നെ അർധസെഞ്ച്വറിയുമായി വരവറിയിച്ച അഗർവാളും ഒത്തുചേർന്ന് സ്കോർ മുന്നോട്ടുനീക്കി. മുൻ മത്സരങ്ങളിൽനിന്ന് വ്യത്യസ്തമായി വേഗത്തിലായിരുന്നു സ്കോറിങ്. സ്കോർ 126ലെത്തിയപ്പോൾ ലിയോണിന് വിക്കറ്റ് സമ്മാനിച്ച് അഗർവാൾ മടങ്ങി. 112 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറുമടങ്ങിയതായിരുന്നു കർണാടകക്കാരെൻറ ഇന്നിങ്സ്.
തുടർന്നെത്തിയ കോഹ്ലിക്കും അഞ്ചാം നമ്പറിലെത്തിയ രഹാനെക്കും എതിരെ ലെഗ്സ്റ്റമ്പ് ബൗളിങ് തന്ത്രമായിരുന്നു ഒാസിസ് പുറത്തെടുത്തത്. സ്വതന്ത്രമായി ബാറ്റുവീശാൻ അവസരംനൽകാതെ കോഹ്ലിയെ ഒടുവിൽ ഹാസൽെവഡ് ലെഗ് സൈഡിൽ പൈനിെൻറ കൈയിലെത്തിച്ചപ്പോൾ രഹാനെ സ്റ്റാർക്കിെൻറ പന്തിൽ ഒാഫ് സൈഡിലും ഒാസിസ് നായകന് ക്യാച്ച് നൽകി. മൂന്നാം വിക്കറ്റിൽ പുജാര-കോഹ്ലി സഖ്യം 54ഉം നാലാം വിക്കറ്റിൽ പുജാര-രഹാനെ ജോടി 48ഉം റൺസെടുത്തു.
നാലിന് 228 എന്ന സ്കോറിൽ ഒത്തുചേർന്ന പുജാരയും വഹാരിയും അഭേദ്യമായ അഞ്ചാം വിക്കറ്റിന് ഇതുവരെ 75 റൺസ് ചേർത്തിട്ടുണ്ട്. ടെസ്റ്റ് കരിയറിലെ 17ാം ശതകം കുറിച്ച പുജാര 250 പന്തിൽ 16 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 130ലെത്തിയത്. വിഹാരിയുടെ 39 റൺസ് 58 പന്തിൽ അഞ്ച് ഫോറടക്കമാണ്. ഒാസിസിനായി ഹാസൽവുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി.