Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാ​ണ്ഡ്യ​ക്കും...

പാ​ണ്ഡ്യ​ക്കും രാ​ഹു​ലി​നും സസ്പെൻഷൻ; നാട്ടിലേക്ക് മടക്കടിക്കറ്റ്

text_fields
bookmark_border
പാ​ണ്ഡ്യ​ക്കും രാ​ഹു​ലി​നും സസ്പെൻഷൻ; നാട്ടിലേക്ക് മടക്കടിക്കറ്റ്
cancel

ന്യൂ​ഡ​ൽ​ഹി: ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യി​ൽ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി പു​ലി​വാ​ലു​പി​ടി​ച്ച ഇ​ന്ത് യ​ൻ ക്രി​ക്ക​റ്റ്​ താ​ര​ങ്ങ​ളാ​യ ഹ​ർ​ദി​ക്​ പാ​ണ്ഡ്യ​യെ​യും കെ.​എ​ൽ. രാ​ഹു​ലിനെയും ക്രിക്കറ്റിൻെറ എല്ലാ ഫോർ മാറ്റിൽ നിന്നും സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. ബി.സി.സി.ഐയുടേതായ പരിപാടികളിലും ഇവർക്ക് വിലക്കുണ്ട്. വിശദീകണം നൽകുന ്നതിന് ഇരുവർക്കും ഏഴ് ദിവസം സമയം നൽകിയിട്ടുണ്ട്.

ആസ്ട്രേലിയൻ ഏ​ക​ദി​ന​ പരമ്പരയിൽ നി​ന്നും ഒ​ഴി​വാ​ക്കി​യ താ​ര​ങ്ങ​ളെ നാ​ട്ടി​ലേ​ക്ക്​ മ​ട​ക്കി അ​യ​ക്കും. അച്ചടക്ക ലംഘനം നടത്തിയ ഇവർക്കെതിരെ അന്വേഷണം നടത്തുമെന്ന് ബി.​സി.​സി.​െ​എ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ക​ര​ൺ ​േജാ​ഹ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ‘കോ​ഫി വി​ത്ത്​ ക​ര​ൺ’ എ​ന്ന പ​രി​പാ​ടി​യി​ൽ ഇ​രു​വ​രും ന​ട​ത്തി​യ തു​റ​ന്നു​പ​റ​ച്ചി​ൽ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക്​ തി​രി​കൊ​ളു​ത്തി​യി​രു​ന്നു. താ​ര​ങ്ങ​ൾ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം തൃ​പ്​​തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ ത​ന്നെ ഇ​രു​വ​ര്‍ക്കു​മെ​തി​രാ​യ സ​സ്‌​പെ​ന്‍ഷ​ന്‍ ഭ​ര​ണ​സ​മി​തി അം​ഗം ഡ​യാ​ന എ​ഡു​ല്‍ജി​യും അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി ബി.​സി.​സി.​ഐ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ഒൗ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പാ​യി പു​തി​യ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​ അ​യ​ച്ചു. വി​വാ​ദ​ത്തി​ൽ​പെ​ട്ട താ​ര​ങ്ങ​ളെ ത​ള്ളി ​ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പാ​ണ്ഡ്യ​ക്കും രാ​ഹു​ലി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ൽ വി​ജ​യ്​ ശ​ങ്ക​ർ, ശ്രേ​യ​സ്​ അ​യ്യ​ർ, മ​നീ​ഷ്​ പാ​ണ്ഡെ, ഋ​ഷ​ഭ്​ പ​ന്ത്​ എ​ന്നി​വ​രി​ൽ​നി​ന്ന്​ ര​ണ്ടു പേ​ർ ആ​സ്​​ട്രേ​ലി​യ​യി​ലേ​ക്ക്​ പ​റ​ക്കാ​നാ​ണ്​ സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIhardik pandyamalayalam newssports newsCricket NewsKL Rahul
News Summary - Suspended Hardik Pandya, KL Rahul To Return From Australia Mid-Tour, BCCI Confirms- Sports news
Next Story