ന്യൂഡൽഹി: ദശലക്ഷക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കുകയാണ് പ്രധാനമെന്നും ഐ.പി.എൽ ആരംഭിക്കുന്നതിന് കാത്തിരിക്കണമെന്നും മുതിർന്ന ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പായ ശേഷം മാത്രമേ ഐ.പി.എല്ലിനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് അല്ലാതെയും ജീവിതമുണ്ട്. ഈ ലോക്ഡൗൺ കാലം കുടുംബത്തോടൊപ്പം ആസ്വദിക്കുകയാണ്. ഈ മഹാമാരിയുടെ സമയത്താണ് നമ്മൾ യാഥാർഥ്യബോധമുള്ളവരായി തീരുക. വീടിെൻറയും കാറിെൻറയും വലുപ്പത്തേക്കാൾ മൂന്ന് നേരത്തെ ഭക്ഷണത്തെ കുറിച്ച് ചിന്തിക്കുകയാണ് ഇപ്പോഴെന്നും റെയ്ന പറഞ്ഞു. കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിനായി 52 ലക്ഷം രൂപ റെയ്ന സംഭാവന ചെയ്തിരുന്നു.