കാ​റി​െൻറ ട​യ​ർ പൊ​ട്ടി; റെ​യ്​​ന ര​ക്ഷ​പ്പെ​ട്ടു

09:21 AM
13/09/2017
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ താ​രം സു​​രേ​ഷ്​ റെ​യ്​​ന സ​ഞ്ച​രി​ച്ച കാ​ർ ട​യ​ർ പൊ​ട്ടി അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. താ​രം പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ദു​ലി​പ്​ ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ ബ്ലൂ ​ടീം ക്യാ​പ്​​റ്റ​നാ​യ റെ​യ്​​ന ബു​ധ​നാ​ഴ്​​ച​ത്തെ മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​നു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ്​ അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച ആ​ഡം​ബ​ര​കാ​റി​​െൻറ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്. വാ​ഹ​ന​ത്തി​ന്​ വേ​ഗം കു​റ​വാ​യ​തി​നാ​ൽ അ​ത്യാ​ഹി​​ത​മേ​ൽ​ക്കാ​തെ റെ​യ്​​ന ര​ക്ഷ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ചെ ര​ണ്ടി​ന്​ ഗാ​സി​യാ​ബാ​ദ്​-​കാ​ൺ​പു​ർ പാ​ത​യി​ൽ ഇ​ട്ടാ​വ​ക്ക്​ സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സ്​​ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ്​ ഏ​ർ​പ്പെ​ടു​ത്തി​യ വാ​ഹ​ന​ത്തി​ൽ താ​രം കാ​ൺ​പു​രി​ലേ​ക്ക്​ യാ​ത്ര​തി​രി​ച്ചു.
COMMENTS