ന്യൂഡൽഹി: ദേശീയ ടീമിന് പുറത്തിരിക്കുേമ്പാഴും ബാറ്റിങ്ങിൽ വെടിക്കെട്ടായി സുരേഷ് റ െയ്ന. സയ്ദ് മുഷ്താഖ് അലി േട്രാഫിയിൽ ഉത്തർപ്രദേശിനായി കളിക്കുന്ന താരം ട്വൻറി 20യിൽ പുതിയ നാഴികക്കല്ല് പിന്നിട്ടു. തിങ്കളാഴ്ച നടന്ന മത്സരത്തിൽ 12 റൺസെടുത്ത റെയ്ന കുട്ടിക്രിക്കറ്റിൽ 8000 റൺസ് തികക്കുന്ന ആദ്യ ഇന്ത്യക്കാരനായി മാറി. െഎ.പി.എൽ, രാജ്യാന്തര-ആഭ്യന്തരം തുടങ്ങിയവയെല്ലാം ചേർന്ന് 300 മത്സരങ്ങളിൽനിന്നാണ് ഇൗ നേട്ടം.
എം.എസ്. ധോണിയാണ് ഇത്രയും മത്സരങ്ങൾ കളിച്ച ഏക ഇന്ത്യക്കാരൻ. എന്നാൽ, റൺസിൽ അദ്ദേഹം റെയ്നക്കു പിന്നിലാണ്. 251 കളിയിൽ 7833 റൺസുള്ള കോഹ്ലിയും 299 കളിയിൽ 7795 റൺസുള്ള രോഹിത് ശർമയുമാണ് പിന്നിൽ. ക്രിസ് ഗെയ്ലാണ് ട്വൻറി20യിലെ ടോപ് റൺവേട്ടക്കാരൻ. 369 മത്സരങ്ങളിൽ 12,298 റൺസാണ് ഗെയ്ലിെൻറ സമ്പാദ്യം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2019 5:39 PM GMT Updated On
date_range 2019-02-26T23:09:25+05:30ട്വൻറി20യിൽ 8000 റൺസ്; ആദ്യ ഇന്ത്യക്കാരനായി സുരേഷ് റെയ്ന
text_fieldsNext Story