ശ്രീശാന്തിെൻറ ഹരജി: ബി.സി.സി.െഎ നാലാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മലയാളി താരം എസ്. ശ്രീശാന്ത് സമർപ്പിച്ച ഹരജിയിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് (ബി.സി.സി.െഎ) സുപ്രീംകോടതി നോട്ടീസ് അയച്ചു. ശ്രീശാന്തിെൻറ പരാതിയിൽ നാലാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന് ബി.സി.സി.െഎയോട് കോടതി ആവശ്യപ്പെട്ടു. ബി.സി.സി.െഎ ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കുന്നതാണെന്ന കേരള ൈഹകോടതി വിധിക്കെതിരെ ശ്രീശാന്ത് സമർപ്പിച്ച ഹരജിയിലാണ് നടപടി.
െഎ.പി.എൽ ഒത്തുകളി ആരോപിച്ച് 2013ലാണ് ശ്രീയെ ബി.സി.സി.െഎ വിലക്കിയത്. 2015ൽ ശ്രീശാന്ത് ഉൾപ്പെടെയുള്ളവരെ പാട്യാല കോടതി കുറ്റവിമുക്തരാക്കിയെങ്കിലും വിലക്ക് നീക്കാൻ ബി.സി.സി.െഎ തയാറായില്ല. ഇതേതുടർന്നാണ് കേരള ഹൈകോടതിയെ സമീപിച്ചത്. വിലക്ക് നീക്കണമെന്ന് സിംഗ്ൾ ബെഞ്ച് ഉത്തരവിെട്ടങ്കിലും ബി.സി.സി.െഎ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. വിലക്ക് നീക്കരുതെന്ന ബി.സി.സി.െഎയുടെ ആവശ്യം അംഗീകരിച്ച ഡിവിഷൻ ബെഞ്ച് നടപടിക്കെതിരെയാണ് സുപ്രീം കോടതിയിൽ ശ്രീശാന്ത് ഹരജി നൽകിയിരിക്കുന്നത്.
