ആജീവനാന്ത വിലക്ക്​ ക്രൂരത-ശ്രീശാന്ത്​ കോടതിയിൽ

21:42 PM
07/12/2018

ന്യൂഡൽഹി: ക്രിക്കറ്റിലേക്ക്​ തിരിച്ചുവരാനുള്ള എല്ലാവഴികളും കൊട്ടിയടച്ച ബി.സി.സി.​െഎയുടെ നടപടി ​ക്രൂരതയാണെന്ന്​ ശ്രീശാന്ത്​ സുപ്രീംകോടതിയിൽ. ബി.സി.സി.​െഎയുടെ ആജീവനാന്ത വിലക്കിനെതിരെ സമർപ്പിച്ച അപ്പീലിലാണ്​ ശ്രീശാന്ത്​ ഇക്കാര്യം അറിയിച്ചത്​. 2013ലെ വാതുവെപ്പ്​ കേസിൽ ശ്രീശാന്തിനെ 2015 ഡൽഹി കോടതി വെറു​തെ വിട്ടിരുന്നു. ​

വാതുവെപ്പ്​ കേസിൽ പിടിയിലായ മ​ുൻ ഇന്ത്യൻ നായകൻ മുഹമ്മദ്​ അസ്​ഹറുദ്ദീ​നെതിരെ ആജീവനാന്ത വിലക്ക്​ കോടതി തടഞ്ഞിട്ടുണ്ടെന്നും പിന്നെ ത​​െൻറ കേസിൽ ഇത്​ സാധ്യമല്ലെന്നും ശ്രീശാന്ത്​ ചോദിച്ചു.

കുറ്റമുക്​തമാക്കിയ വിധിക്കെതിരെ ഡൽഹി കോടതിയിൽ ഹരജി നിലനിൽക്കുന്നുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയ ജസ്​റ്റിസ്​ അശേക്​ ഭൂഷൺ, ജസ്​റ്റിസ്​ അജയ്​ റാസ്​തോഗി എന്നിവരടങ്ങിയ ബെഞ്ച്​ വിശദവാദം കേൾക്കൽ ജനുവരി രണ്ടാംവാരത്തിലേക്ക്​ മാറ്റി.

Loading...
COMMENTS