ബി.സി.സി.െഎ ഭരണസമിതിയെ സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും
text_fields
ന്യൂഡൽഹി: ബി.സി.സി.െഎയുടെ ഭരണസമിതിയെ സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. ലോധ കമ്മിറ്റി ശിപാർശകളനുസരിച്ചാണ് പുതിയ ഭരണസമിതിയെ തീരുമാനിക്കുക. അമിക്കസ്ക്യൂരിയോട് ഭരണസമിതി അംഗങ്ങളുടെ പേരുകൾ ജനുവരി 20നകം നൽകാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.
70 വയസ്സ് കഴിഞ്ഞവർ എങ്ങിനെ അമിക്കസ്ക്യൂറി സമർപ്പിച്ച ലിസ്റ്റിൽ ഉൾപ്പെട്ടുവെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ബി.സി.സി.െഎയുടെ ഭരണസമിതിയിലേക്ക് എത്താൻ ഒമ്പത് വർഷമെങ്കിലും സംസ്ഥാന ഭരണസമിതികളിലും ബി.സി.സി.െഎയിലും പ്രവർത്തിക്കണമെന്ന വ്യവസ്ഥയും സുപ്രീംകോടതി ഏർപ്പെടുത്തിയിരുന്നു.
സുപ്രീംകോടതി പ്രഖ്യാപിക്കുന്ന ലിസ്റ്റിൽ ബി.സി.സി.െഎയിലെ പല പ്രമുഖർക്കും സ്ഥാനമുണ്ടാകില്ലെന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലി, വിനോദ് റായി എന്നിവരിലാരെങ്കിലും ബി.സി.സി.െഎയുടെ തലപ്പത്തേക്ക് എത്തുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
