ന്യൂഡൽഹി: ക്രിക്കറ്റിലെ വൻശക്തികളായ ഇന്ത്യ, ഇംഗ്ലണ്ട്, ആസ്ട്രേലിയ എന്നിവക്കൊപ്പം ക്ഷണിക്കപ്പെട്ട ഒരു രാജ്യത്തെയും ഉൾപ്പെടുത്തി ചതുർരാഷ്ട്ര സൂപ്പർ സീരീസ് നടത്താനുള്ള പ്രഖ്യാപനം വിവാദത്തിൽ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബി.സി.സി.ഐ) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐ.സി.സി) തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് പോകുന്ന രീതിയിലാണ് ചതുർരാഷ്ട്ര സൂപ്പർ സീരീസ് പ്രഖ്യാപനം പുറത്തുവന്നത്.
മൂന്നു രാജ്യങ്ങൾക്ക് മുകളിൽ പങ്കെടുക്കുന്ന എല്ലാ ടൂർണമെൻറുകൾക്കും ഐ.സി.സിയുടെ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞയാഴ്ച അവസാനം ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി നടത്തിയ പ്രഖ്യാപനം ഏറെ ചർച്ച ചെയ്യപ്പെടുന്നത്.
2021 മുതൽ രണ്ടാഴ്ച നീളുന്ന രീതിയിലാണ് ടൂർണമെൻറ് ആസൂത്രണം ചെയ്യുന്നത്. ഓരോ വർഷവും മൂന്നു രാജ്യങ്ങളിലാണ് മത്സരങ്ങൾ നടക്കുക. അതേസമയം, ലോകമെമ്പാടുമുള്ള കളിക്കാരിൽനിന്നും ക്രിക്കറ്റ് അധികൃതരിൽനിന്നും പ്രതിഷേധം ഉയർന്നതോടെ ഗാംഗുലി തെൻറ പ്രഖ്യാപനം അന്തിമമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
േലാകക്രിക്കറ്റിെൻറ വരുമാനത്തിൽനിന്ന് നല്ലൊരു ശതമാനവും ഇന്ത്യയിലേക്ക് എത്തിക്കുകയാണ് തെൻറ ലക്ഷ്യമെന്ന് ബി.സി.സി.ഐ പ്രസിഡൻറായി സ്ഥാനമേൽക്കും മുേമ്പ ഗാംഗുലി വ്യക്തമാക്കിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് സൂപ്പർ സീരീസ് പ്രഖ്യാപനം നടത്തിയതും. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഗാംഗുലിയും മറ്റു ഭാരവാഹികളുമായും അടുത്തിടെ ചർച്ച നടത്തിയിരുന്നു.
ലോക ക്രിക്കറ്റിെൻറ വരുമാനത്തിൽ നല്ലൊരു ശതമാനവും ഇന്ത്യയിൽ നിന്നാണ്. ഈ സാഹചര്യത്തിൽ വരുമാനത്തിെൻറ നല്ലൊരു ഭാഗത്തിനും ഇന്ത്യക്ക് അർഹതയുെണ്ടന്നാണ് ഗാംഗുലി അടക്കമുള്ളവരുടെ വാദം.