മുംബൈക്കെതിരെ ഹൈദരാബാദിന് 148 റൺസ് വിജയലക്ഷ്യം
text_fieldsഹൈദരാബാദ്: െഎ.പി.എല്ലിൽ രണ്ടാം ജയം തേടിയിറങ്ങിയ സൺെറെസേഴ്സ് ഹൈദരാബാദിന് 148 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഹൈദരാബാദ് മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അഫ്ഗാനിസ്താെൻറ കൗമാര താരം റാഷിദ് ഖാെൻറയും സിദ്ധാർഥ് കൗലിെൻറയും ബൗളിങ് മികവിനു മുന്നിൽ സ്കോർ ചെയ്യാൻ ബുദ്ധിമുട്ടിയ ചാമ്പ്യന്മാർക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുക്കാനേ കഴിഞ്ഞൂള്ളൂ.
ഒരു തവണ ജീവൻ തിരിച്ചുകിട്ടിയ ക്യാപ്റ്റൻ രോഹിത് ശർമ (11) ദുർബല ഷോട്ടിൽ രണ്ടാം ഒാവറിൽ തന്നെ പുറത്തായി. ക്രീസിലെത്തിയ ഇഷൻ കിഷനും (9) ആയുസ്സില്ലാതെ മടങ്ങി. വിൻഡീസ് താരം ഇവിൻ ലൂയിസാണ് (17 പന്തിൽ 29) സ്കോർ ഉയർത്തിയത്. എന്നാൽ സിദ്ധാർഥ് കൗളിെൻറ പന്തിൽബൗൾഡായി മടങ്ങി. സൂര്യകുമാർ യാദവ് (28), കീരൺ പൊള്ളാഡ് (28) എന്നിവർ ചെറുത്തുനിൽപിന് ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ക്രുണാൽ പാണ്ഡ്യ (15), ബെൻ കട്ടിങ് (9), പ്രദീപ് സങ്വാൻ (0) എന്നിവർ പൂർണ പരാജയമായി. റാഷിദ് ഖാൻ 13 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ സന്ദീപ് ശർമയും ബില്ലി സ്റ്റാൻലെയ്കും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
