Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസം​സാ​രം മ​തി, ഇ​നി...

സം​സാ​രം മ​തി, ഇ​നി ക​ള​ത്തി​ൽ കാ​ണാം -സ്​​റ്റു​വ​ർ​ട്ട്​ ലോ

text_fields
bookmark_border
stuvert-law
cancel

രാ​ജ്​​കോ​ട്ട്​: ഇം​ഗ്ലീ​ഷ്​ മ​ണ്ണി​ൽ ഇ​ന്ത്യ​യു​ടെ തോ​ൽ​വി​യെ കു​റി​ച്ച്​ വി​ൻ​ഡീ​സ്​ കോ​ച്ച്​ സ്​​റ്റു​വ​ർ​ട്ട്​​ ലോ ​അ​ധി​കം വാ​യി​ച്ചി​ട്ടി​ല്ല. പ​ക്ഷേ, ആ ​ക​ളി​യും തോ​ൽ​വി​യു​ടെ വ​ഴി​യും അ​ദ്ദേ​ഹ​ത്തി​ന​റി​യാം. അ​തു​കൊ​ണ്ടു​ത​ന്നെ അ​തി​വേ​ഗം മി​ക​വി​ലേ​ക്കു​യ​രു​ന്ന വി​ൻ​ഡീ​സി​ന്​ ഇ​ന്ത്യ​ൻ പ​ര്യ​ട​നം വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്ന്​ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു മു​ൻ ആ​സ്​​ട്രേ​ലി​യ​ൻ താ​ര​മാ​യ പ​രി​ശീ​ല​ക​ൻ. ര​ണ്ടു​ ടെ​സ്​​റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​മാ​ണ്​ നാ​ളെ രാ​ജ്​​കോ​ട്ടി​ൽ തു​ട​ങ്ങു​ന്ന​ത്. ‘‘ശ്രീ​ല​ങ്ക​ക്കും ബം​ഗ്ലാ​ദേ​ശി​നു​മെ​തി​രെ നാ​ട്ടി​ൽ ക​ളി​ച്ച ശേ​ഷ​മാ​ണ്​ വി​ൻ​ഡീ​സ്​ വ​രു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ തോ​ൽ​വി​യെ കു​റി​ച്ച്​ വാ​യി​ച്ചി​ട്ടി​ല്ല. പ​ക്ഷേ, ആ ​ക​ളി അ​ടു​ത്തു നി​ന്ന്​ ക​ണ്ട എ​നി​ക്ക​റി​യാം മ​ത്സ​ര​ഫ​ലം (4-1) സൂ​ചി​പ്പി​ക്കും​പോ​ലെ ദ​യ​നീ​യ​മാ​യി​രു​ന്നി​ല്ല ഇ​ന്ത്യ​യു​ടെ പ്ര​ക​ട​നം. നി​ർ​ണാ​യ​ക സ​മ​യ​ങ്ങ​ളി​ൽ ജ​യി​ക്കാ​നു​ള്ള മി​ടു​ക്കാ​ണ്​ ഇം​ഗ്ല​ണ്ടി​ന്​ അ​നു​കൂ​ല​മാ​യ​ത്. ഇ​ന്ത്യ ഒ​ന്നാം ന​മ്പ​ർ ടീ​മാ​ണ്. ഞ​ങ്ങ​ൾ എ​ട്ടി​ലും. സ്വ​ന്തം നി​ല​വാ​രം അ​റി​ഞ്ഞാ​ണ്​ വി​ൻ​ഡീ​സ്​ ക​ളി​ക്കു​ന്ന​ത്. ഇ​വി​ടെ വ​ന്ന്​ ജ​യി​ച്ച​വ​ർ അ​പൂ​ർ​വ​മാ​ണ്. എ​ങ്കി​ലും ഞ​ങ്ങ​ൾ പ്ര​തീ​ക്ഷ​യി​ലാ​ണ്​’’ -വി​ൻ​ഡീ​സ്​ കോ​ച്ചി​​​െൻറ വാ​ക്കു​ക​ൾ.ടൂ​ർ​ണ​മ​​െൻറി​ൽ പേ​സ്​ ബൗ​ളി​ങ്ങാ​ണ്​ വി​ൻ​ഡീ​സി​​​െൻറ ക​രു​ത്ത്. എ​ന്നാ​ൽ, മു​ഇൗ​ൻ അ​ലി​യെ പോ​ലെ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കാ​ൻ മി​ടു​ക്കു​ള്ള സ്​​പി​ന്ന​ർ​മാ​രും ഞ​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ട്​ -​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
TAGS:Stuvert law westindies sports news Cricket malayalam news 
News Summary - Stuart Law speaks about India challenge-Sports
Next Story