Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യൂസിലൻഡർ...

ന്യൂസിലൻഡർ പുരസ്​കാരത്തിന്​ യോഗ്യൻ വില്യംസൺ –സ്​റ്റോക്​സ്

text_fields
bookmark_border
ന്യൂസിലൻഡർ പുരസ്​കാരത്തിന്​ യോഗ്യൻ  വില്യംസൺ –സ്​റ്റോക്​സ്
cancel
ല​ണ്ട​ൻ: ‘ന്യൂ​സി​ല​ൻ​ഡ​ർ ഒാ​ഫ്​ ദ ​ഇ​യ​ർ’ പു​ര​സ്​​കാ​ര​ത്തി​ന്​ ത​ന്നെ​ക്കാ​ൾ യോ​ഗ്യ​ൻ കി​വീ​സ്​ ക്യാ​പ്​​റ്റ​ൻ കെ​യ്​​ൻ വി​ല്യം​സ​ൺ ആ​ണെ​ന്ന്​ ഇം​ഗ്ല​ണ്ട്​ ഒാ​ൾ​റൗ​ണ്ട​ർ ബെ​ൻ സ്​​റ്റോ​ക്സ്. ത​ങ്ങ​ൾ​ക്കെ​തി​രാ​യ ഫൈ​ന​ലി​ല​ട​ക്കം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച്​ ഇം​ഗ്ല​ണ്ടി​ന്​ ലോ​ക​ക​പ്പ്​ നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച സ്​​റ്റോ​ക്​​സി​നെ പു​ര​സ്​​കാ​ര​ത്തി​നാ​യി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഫൈ​ന​ലി​ൽ പ​രാ​ജ​യ​ത്തി​​െൻറ വ​ക്കി​ൽ​നി​ന്ന്​ ഇം​ഗ്ല​ണ്ടി​നെ കൈ​പ്പി​ടി​ച്ചു​യ​ർ​ത്തി​യ​ത്​ സ്​​റ്റോ​ക്​​സി​​െൻറ പോ​രാ​ട്ട​വീ​ര്യ​മാ​യി​രു​ന്നു. സ്​​റ്റോ​ക്​​സ്​ ത​ന്നെ​യാ​യി​രു​ന്നു ക​ളി​യി​ലെ കേ​മ​നും. ന്യൂ​സി​ല​ൻ​ഡ്​ വം​ശ​ജ​നാ​ണ്​ സ്​​റ്റോ​ക്​​സ്. ക്രൈ​സ്​​റ്റ്​ ച​ർ​ച്ചി​ൽ ജ​നി​ച്ച സ്​​റ്റോ​ക്​​സ്​ 12ാം വ​യ​സ്സി​ലാ​ണ്​ കു​ടും​ബ​ത്തി​നൊ​പ്പം ഇം​ഗ്ല​ണ്ട​ി​ലെ​ത്തി​യ​ത്.

‘പു​ര​സ്​​കാ​ര​ത്തി​ന്​ നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ടു എ​ന്ന​റി​ഞ്ഞ​പ്പോ​ൾ എ​നി​ക്ക്​ ഒ​രേ​സ​മ​യം അ​ഭി​മാ​ന​വും അ​മ്പ​ര​പ്പു​മു​ണ്ടാ​യി. ന്യൂ​സി​ല​ൻ​ഡ്​ പൈ​തൃ​കം ഞാ​നെ​ന്നും അ​ഭി​മാ​ന​ത്തോ​ടെ കൊ​ണ്ടു​ന​ട​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ, ഇൗ ​പു​ര​സ്​​കാ​ര​ത്തി​ന്​ എ​ന്നെ​ക്കാ​ൾ യോ​ഗ്യ​രാ​യ​വ​ർ വേ​റെ​യു​ണ്ട്. കി​വി ക്യാ​പ്​​റ്റ​ൻ കെ​യ്​​ൻ വി​ല്യം​സ​ണാ​ണ്​ അ​തി​ന്​ ഏ​റ്റ​വും യോ​ഗ്യ​ൻ. ന്യൂ​സി​ല​ൻ​ഡി​​െൻറ മു​ഴു​വ​ൻ പി​ന്തു​ണ​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​വും. ടൂ​ർ​ണ​മ​െൻറി​ലെ താ​ര​വും മി​ക​ച്ച നാ​യ​ക​നു​മാ​ണ​ദ്ദേ​ഹം. ഒ​രു ന്യൂ​സി​ല​ൻ​ഡു​കാ​ര​ൻ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണോ അ​താ​ണ്​ കെ​യ്​​ൻ’ -സ്​​റ്റോ​ക്​​സ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ben stokesnew Zealander of the year
News Summary - Stokes declines New Zealander of the Year nomination
Next Story