Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ്​​റ്റീവ്​ വോയുടെ...

സ്​​റ്റീവ്​ വോയുടെ മകൻ ആസ്​​റ്റിൻ വോ ആസ്​ട്രേലിയൻ ടീമിൽ

text_fields
bookmark_border
സ്​​റ്റീവ്​ വോയുടെ മകൻ ആസ്​​റ്റിൻ വോ ആസ്​ട്രേലിയൻ ടീമിൽ
cancel

സിഡ്​നി: ആസ്​ട്രേലിയൻ ക്രിക്കറ്റിലെ താരകുടുംബമായ ‘വോ ഫാമിലി’യിൽനിന്ന്​ മറ്റൊരാൾ കൂടി ക്രീസിലേക്ക്​. മുൻ നായകൻകൂടിയായ സ്​റ്റീവ്​ വോയുടെ മകൻ ആസ്​റ്റിൻ വോയാണ്​ അച്ഛ​​െൻറയും പിതൃസഹോദരങ്ങളുടെയും വഴിയെ ദേശീയ ടീമിൽ ഇടം പിടിച്ചത്​. ജനുവരിൽ 14 മുതൽ ന്യൂസിലൻഡ്​ വേദിയാവുന്ന അണ്ടർ 19 ലോകകപ്പിനുള്ള ഒാസിസ്​ ടീമിലാണ് ​ഒാൾറൗണ്ടറായ ആസ്​റ്റിന്​ വിളിയെത്തിയത്​.

സ്​റ്റീവ്​ വോയും ഇരട്ട സഹോദരനായ മാർ​ക്​ വോയും ഒാസിസ്​ നായകന്മാരായിരുന്നു. ഇളയസഹോദരങ്ങളായ ഡീൻ വോ, ഡാനിയൽ വോ എന്നിവർ ആഭ്യന്തര ​ക്രിക്കറ്റിലും തിളങ്ങി. ഇൗ കുടുംബപാരമ്പര്യവുമായാണ്​ ആസ്​റ്റി​​െൻറയും വര​വ്​. ജാസൻ സങ്കയാണ്​ അണ്ടർ 19 ​ടീം ക്യാപ്​റ്റൻ. മുൻ പേസ്​ ബൗളർ റ്യാൻ ഹാരിസാണ്​ ടീം കോച്ച്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:steve waughmalayalam newssports newsCricket NewsAustinAustralia U-19 Squad
News Summary - Steve Waugh's Son Austin Features in Australia U-19 Squad -Sports news
Next Story